Wednesday, August 29, 2012

ഓണം 2012.....


അകലെ..
പാലും തേനും ഒഴുകുന്ന കന്യാ വനങ്ങളില്‍ നിന്നും...
ശാന്തിയുടെ നീല പോയ്കകളില്‍ നിന്നും...
ഉഷ്ണ അഗ്നിയിലും ഹരിശ്രീ മായാത്ത കിനാക്കളുടെ ധാരാളിത്തത്തില്‍ നിന്നും...
കൂട്ടായ്മയുടെയും തന്നിഷ്ടങ്ങളുടെയും പരന്നു പടരുന്ന ആകാശങ്ങളില്‍ നിന്നും..
ഒക്കെയകലെ... ഇങ്ങിവിടെ..

പോയ വസന്തങ്ങള്‍ ഒന്നും ഇനി വരില്ല എന്ന് അറിഞ്ഞിട്ടും...
സ്വപ്നങ്ങളില്‍ ഒന്നും നിറവില്ലന്നറിഞ്ഞിട്ടും....
വര്‍ഷാന്ത്യ ശ്രാധങ്ങള്‍ക്ക് കാക്ക വിളിക്കുമ്പോള്‍...
ഇനിയും തറവാട്ടില്‍ പറന്നിറങ്ങി ബലിചോര്‍ ഉണ്ണാമെന്ന ആശയോടെ...
വിദൂരതയുടെ മണല്ക്കാടുകളിലേക്ക് ചവുട്ടി താഴ്ത്തപ്പെട്ടു കൊണ്ട്....
പുത്തരി മാവേലിമാരായി,
വൃഥാ വ്യാമോഹിച്ചു കൊണ്ട്...
വിലപിച്ചു കൊണ്ട്..
നാം ഇവിടെ..

അകലെ..
ഉത്തോപ്പിയയുടെ സ്വപ്ന തീരങ്ങളില്‍ നിന്നും ഏറെ അകലെ..
ഇതാണ് തത്വം, ഇത്  മാത്രമാണ് സത്യം എന്നഹങ്കരിച്...
എത്ര തല്ലിയാലും ഞങ്ങള്‍ ഒരിക്കലും നന്നാവില്ല എന്നുറച്ച മരുമക്കളായി...
ആര്‍ത്തിയുടെ,
ആലസ്യത്തിന്‍റെ,
ശുഷ്ക പെടകങ്ങളിലേക്ക് ചുരുങ്ങിച്ചുരുങ്ങി
പുതു വാമനന്മാരായി ..
ചതിച്ചും വിലപേശിയും..
എന്നിട്ടും സ്വാനുകമ്പയില്‍ തപിച്ചും..
നാം അവിടെ..

നമുക്കിടയില്‍ വന്നു പെട്ട ഈ പൊന്നോണത്തെ ഒരിക്കല്‍ കൂടി നമുക്ക് ഒന്ന് ആശംസിച്ചു വിടാം...

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

Tuesday, August 14, 2012

HAPPY INDEPENDENCE DAY...!!! JAI HIND..!!

ഭാരതം.. എന്‍റെ രാജ്യം.. ഏറ്റവും നല്ല മനുഷ്യരുടെ നാട്..സ്നേഹിക്കാന്‍ അറിയാവുന്നവരുടെ നാട്.. ഏത് ഭ്രാന്തിന്‍റെ വിത്തുകള്‍ ആണ് ഇവിടുത്തെ നല്ല മനുഷ്യരുടെ കൈകളിലേക്ക്  കൊലക്കത്തി വച്ച് നീട്ടുന്നത്.. പഞ്ചായത്ത് തിരിച്ചു പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇതിനു ഉത്തരവാദികള്‍ ആണ്.. ഒരു ഗ്ലാസ്‌ ചായക്ക്‌ മുന്നില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ ഒരു തെരുവ് യുദ്ധത്തിലേക്ക് വലിച്ചു ഇഴക്കപ്പെടുമ്പോള്‍ അവര്‍ക്ക് രക്ത സാക്ഷികളെ കിട്ടും ആയിരിക്കാം.. പക്ഷെ നഷ്ടം ആകുന്നതു ഒരു നാടിന്‍റെ സ്വപ്‌നങ്ങള്‍ ആണ്.. പ്രതീക്ഷകള്‍ ആണ്.

മുള്ള് മൂത്ത മീനിന്‍റെയും ചുള ഉറച്ച വരിക്ക ചക്കയുടെയും പേരില്‍ പോലും അങ്ക തട്ടില്‍ ഇറങ്ങി മാറ്റാന്‍റെ തല കൊയ്തിരുന്ന ചേകവന്‍റെ ജീന്‍ ഈ തലമുറയോട് കൂടെ അവസാനിക്കണം.. ക്ഷമ ആവണം നമ്മുടെ ആയുധം.. വിശക്കുന്നവനു മനസ്സ് അറിഞ്ഞു കൊടുക്കുന്ന ഒരു പിടി ചോറിനു ഏത് പ്രത്യയ ശാസ്ത്രതെക്കാളും വില ഉണ്ടെന്നു മനസ്സില്‍ ആക്കണം..
 
സ്വസ്ഥം ആയി ഉറങ്ങുന്ന രാത്രികള്‍കും തെളിഞ്ഞ മനസ്സോടെ ഉണരുന്ന പ്രഭാതങ്ങള്‍കും ആയി ഉള്ള കാത്തിരിപ്പ്‌ നീളുന്നു.. വരും കാലങ്ങള്‍ നന്മയുടെതെന്നു നമുക്ക് പ്രതീക്ഷിക്കാം...ജാതിയുടെയും മതത്തിന്‍റെയും വരന വൈജാത്യങ്ങളുടെയും പേരില്‍... ഈശ്വരന്‍ ഈ ഭൂമിയുടെ പ്രതലത്തില്‍ വരച്ചു വക്കാന്‍ മറന്നു പോയ അതിര്‍ത്തി രേഖകളുടെയും നിയന്ത്രണ രേഖകളുടെയും പേരില്‍ വരും തലമുറ പരസ്പരം കലഹിച്ചു പോരാടി നരവംശ നാശം സംഭവിപ്പിക്കില്ല എന്ന് പ്രത്യാശിക്കാം... രക്ത സാക്ഷികളുടെയും ബലി ദാനികളുടെയും ചോര വീണു നാളെയുടെ സന്ധ്യകള്‍ ഇനി ചുവക്കാതെ ഇരിക്കട്ടെ... കുങ്കുമം മാഞ്ഞ സിന്ദൂര രേഖകളും അനാതത്വതിലേക്ക് പകച്ചു നോക്കുന്ന ബാല്യങ്ങളും ഇനി പഴംകഥകള്‍ ആവട്ടെ... കരിവള്ളൂരും കൂത്ത്പറമ്പും ഒഞ്ചിയവും ഗുജറാത് ആസാം കലാപങ്ങളും ഇനി ഉണ്ടാവാതിരിക്കട്ടെ.. ഗര്‍ഭ പാത്രത്തില്‍ ഇരുന്നു പോലും യുദ്ധ തന്ത്രങ്ങള്‍ മെനയുന്ന അഭിമന്യുമാര്‍ ഇനി പിറക്കാതെ ഇരിക്കട്ടെ.. ഇസങ്ങള്‍കും കൊടിയുടെ നിറങ്ങള്‍കും അപ്പുറം  മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന ഒരു നല്ല നാളെ... അത് ഉണ്ടാവട്ടെ നമ്മുടെ ഭാരതത്തില്‍..  

സ്വാതന്ത്ര്യ ദിന ആശംസകള്‍.. ജയ് ഹിന്ദ്‌..

Thursday, August 9, 2012

അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി..

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും
സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി....

Tuesday, July 24, 2012

"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"

യാത്രയിലാണു ഞാന്‍...
രും തുണയില്ലാത്ത എന്റെ കന്നിയാത്ര..
കൂടെ കരുതണമെന്നു കരുതിയ പലതും,
എന്നും കൂടെ ഉണ്ടാവണ‍മെന്നു ആശിച്ച പലരെയും...
പിരിഞ്ഞുള്ള യാത്ര...
ഈ വിരസതയില്‍ ഞാനിതാ വീണ്ടും എന്‍ ഓര്‍മ്മതന്‍
കണക്കു പുസ്തകം തുറക്കുന്നു....
ആദ്യതാളില്‍ കാണാം നമുക്കതിന്‍-
ഉള്ളടക്കം അന്വര്‍ത്ഥമാക്കുന്ന വരികള്‍:-
" അന്യര്‍ക്കു പ്രവേശനമില്ല"...
അന്യന്‍ അല്ലാത്ത ഒരാളിന്റെ പേരിതിലെന്തെ..
 ഞാന്‍ കുറിക്കാതെപോയി?
ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞ്  എന്റെ
പേര്  അതിലില്ലെന്നു പറഞ്ഞ്  എന്നോടു പിണങ്ങി
പിരിഞ്ഞതു നീയായിരുന്നല്ലൊ?
അന്നതിനുത്തരം നിനക്കെന്നപോലെ എനിക്കും അറിയില്ലായിരുന്നു...
ഇന്നിതാ ഈ വഴിമധ്യെ എനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,
"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"
അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലും
നിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?

Saturday, June 16, 2012

മഴച്ചാറല്‍

മഴയെ പറ്റി ഇതിനു മുന്‍പും ഒരുപാട് ഞാന്‍ എഴുതിയിട്ടുണ്ട്... പക്ഷെ എത്ര എഴുതിയാലും തീരാത്ത ഒരു അനുഭൂതി ആണ് മഴ... പ്രകൃതിയുടെ വരദാനമാണ് മഴ. പടിഞ്ഞാറന്‍ മാനത്തു കാര്‍ മേഘങ്ങള്‍ ഇരുണ്ടു കൂടുമ്പോള്‍ ഭൂമിക്കു ആകെ ഒരു ദുഖഭാവം. മനുഷ്യ മനസ്സിനും... നിറകൊണ്ട വേനലിന്റെ നിറുകയില്‍ നിന്നാണ് മഴ വരുന്നത്... ശ്രീ രാഗത്തില്‍ പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട്‌ നാട്ടു വഴികളില്‍ കൂടെ  നടക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്..

ആദ്യ മഴയിലുതിരുന്ന മണ്ണിന്റെ ഗന്ധം എന്റെ ഗതകാല സ്മരണകളെ തൊട്ടുണര്‍ത്തുന്നു. വര്‍ണ്ണ കുടയുടെ കീഴില്‍ തുള്ളിച്ചാടി പോയ എന്റെ കുട്ടിക്കാലം! തിമിര്‍ത്തു പെയ്ത മഴ ഏറെ ആസ്വദിച്ച , സ്വപ്‌നങ്ങള്‍ ഏറെ നെയ്ത കലാലയ ജീവിതക്കാലം! വീണ്ടുമൊരു പേമാരിയില്‍ മുംബയിലെ ഓഫീസിന്‍റെ മേശയുടെ മുകളില്‍ രാത്രി ഉറങ്ങിയ പ്രവാസ ജീവിതക്കാലം! അങ്ങനെ എന്റെ ജീവിതത്തിന്റെ ഓരോ സന്ധികളിലും മഴയുടെ ഒരു സഹവാസം ഉണ്ടായിട്ടുണ്ട്.


മഴയ്ക്ക്  പല  രൂപങ്ങളും  ഭാവങ്ങളും  വേഷങ്ങളും  ആണ്.. കുട്ടികള്‍ക്ക് അവരെ  സ്കൂളില്‍ കൊണ്ട്  പോകുകയും  തിരികെ  കൊണ്ട്  വരുകയും  ചെയ്യുന്ന  പ്രിയ  കൂട്ടുകാരന്‍, പാര്‍വതിയുടെ  കണ്പീളികളില്‍  വീണ  മഴ  തുള്ളിക്ക്‌  സുന്ദരിയുടെ  പ്രതിരൂപം  ആയിരുന്നു, മുറ്റവും പറമ്പും  ഇല്ലാതെ  ഫ്ലാറ്റില്‍ ജീവിക്കുന്നവര്‍ക്  വിന്‍ഡോയുടെ  വെളിയില്‍  കൂടെ  പോകുന്ന  വെള്ള  തുള്ളി  മാത്രം  ആണ്  മഴ, കാട്ടിലും  താഴ്വരകളിലും  മഴ  ഏകാകി(alone) ആണ് ... മഴക്കാലം എത്തുമ്പോള്‍  പുഴകളില്‍  ചെറു  മീനുകളെ  പിടിക്കാന്‍  പോകുന്നത്  ഒരു  ഉത്സവം  ആണ് ... അങ്ങനെ  എത്ര  എത്ര  രൂപങ്ങള്‍  എത്ര  എത്ര  ഭാവങ്ങള്‍...


താളം മുറുകിക്കേറി തിമിര്‍ത്തടങ്ങുന്ന പഞ്ചവാദ്യംപോലെയാകുന്നു മഴ. പെയ്തു തീര്‍ന്നാലും പിറുപിറുപ്പ് തീരാത്ത കവുങ്ങിന്‍ പട്ടകള്‍ക്കും വാഴത്തഴപ്പുകള്‍ക്കുമിടയില്‍ എന്റെ ബാല്യത്തിന്റെ മഴ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ തുള്ളിക്കളിച്ച് സ്‌കൂളിലെത്താന്‍ വൈകുന്നതിന്റെ ഓര്‍മ മഴ. പിന്നെ കൗമാരത്തിലെ കാല്പനിക മഴകള്‍. മഴയുടെ സംഗീതം ആസ്വദിച്ചു കിടന്നുറങ്ങിയ രാത്രികളെ ഞാന്‍ ഓര്‍ക്കുന്നു. രാത്രിമഴ പെയ്തുകഴിഞ്ഞ് പരക്കുന്ന പുലരിവെയില്‍ പോലെ പ്രസാദാത്മകമായ മറ്റൊരു ആത്മീയാനുഭവമില്ല.
നിന്നെ മറന്നിട്ടില്ല എന്ന ആകാശത്തിന്റെ ഭൂമിയോടുള്ള ഉരിയാട്ടമാണല്ലോ മഴ. ഭൂമിക്കും ആകാശത്തിനുമിടയിലെ ശൂന്യതയെ മഴ സജലമായി നികത്തുകയാണ്. അങ്ങനെ അവ രണ്ടല്ലാതാവുകയും ചെയ്യുന്നു. ആലിംഗനത്തിന്റെ ജലഭാഷയാകയാലാവാം പ്രണയികള്‍ മഴയെ അത്രമേല്‍ ഇഷ്ടപ്പെട്ടുപോകുന്നത്
വീണ്ടും ഒരു മഴക്കാലം കൂടെ വന്നെത്തുന്നു... പെയ്യാത്ത മഴ മനസ്സില്‍ കാര്‍മേഘം ആയി വിങ്ങി നില്‍ക്കുന്നു.. അവ കറുത്ത ചിറകുകള്‍ വിടര്‍ത്തി മനസ്സിന് അട ഇരിക്കുന്നു... ചൂടിന്‍റെ ചലനമറ്റ നിര്‍ജീവതയില്‍ നിന്നും പെയ്തു ഇറങ്ങുന്ന ഒരു രോദനത്തിനായി.....
എല്ലാവര്ക്കും ഒരു നല്ല മഴക്കാലം ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു...

സ്വന്തം ലിജു...
" രാത്രി മഴയോട് ഞാന്‍ പറയട്ടെ
നിന്റെ ശോകാദ്രമാം സംഗീതം അറിയുന്നു ഞാന്‍
നിന്റെ അലിവും ,അമര്‍ത്തുന്ന രോക്ഷവും , ഇരുട്ടത്ത്‌ വരവും ,
തനിച്ചുള്ള തേങ്ങി കരച്ചിലും ,
പുലരി എത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും ,
തിടുക്കവും, നാട്യവും ഞാന്‍ അറിയും......
അറിയുന്നതെന്തു കൊണ്ട് ആണെന്നോ സഖീ ???
ഞാനുമിതുപോലെ......... രാത്രി മഴ പോലെ......."
-സുഗത കുമാരി-

Friday, June 15, 2012

നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ UDF വിജയിച്ചു..

സെല്‍വരാജ് ജയിച്ചു ലോറന്‍സ് തോറ്റു....
സെല്‍വരാജ്
ജയിച്ചു രാജഗോപാല് തോറ്റു....
ഞാന്‍ പറയുന്നു........
"ആരും ജയിച്ചില്ല...എല്ലാരും തോറ്റു"...............

നിരപരാധികളുടെ ചോരയുടെ ലഹരിയില്‍
കാലുറക്കാത്ത നാക്കുവഴങ്ങാത്ത
നിങ്ങള്‍ക്ക്
ആരെയും തോല്‍പ്പിക്കാനാവില്ല...

ഞാന്‍ കണ്ടു രസിക്കുകയായിരുന്നു....
നിങ്ങളുടെ ജല്‍പ്പനങ്ങള്‍, കൂത്താട്ടങ്ങള്‍ ...
എല്ലാര്‍ക്കും നന്ദി ,ഒരപേക്ഷ..
ഈ കോരന്റെ കുമ്പിളിലെ ഇത്തിരി കഞ്ഞിയില്‍.......അരുത്....

Wednesday, June 13, 2012

സുരേഷ് ഗോപി vs ടിന്റുമോന്‍ ...


ഞാന് സുരേഷ് ഗോപിയുടെ ഒരു മുടിഞ്ഞ ഫാനാണ്. ജസ്റ്റ് ഡിസംബര് ദാറ്റ് എന്ന ഒരൊറ്റ ഡയലോഗാണ് ഞാന് അദ്ദേഹത്തിന്റെ ഫാനാകാനുള്ള പ്രധാന കാരണം. ഇടിവെട്ട് ശബ്ദത്തില് ഡയലോഗ് കാച്ചി സ്ലോ മോഷനില് വരുന്ന വരവുണ്ടല്ലോ അതില് വീഴാത്തവന് പിന്നെ പി സി ജോര്ജിന്റെ ഡയലോഗില് പോലും വീഴില്ല. നടുവിരല് ആകാശത്തേക്ക് ഉയര്ത്തിയുള്ള മറ്റേ പ്രയോഗമാണ് എന്റെ ഫാന് ലിസ്റ്റിലെ രണ്ടാമത്തെ ഐറ്റം. ചുരുക്കിപ്പറഞ്ഞാല് സുരേഷേട്ടന് കഴിഞ്ഞിട്ടേ എനിക്ക് കുതിരവട്ടം പപ്പു പോലും ഉള്ളൂ. പത്തോ നൂറോ ഗുണ്ടകള് ഒരുമിച്ചു വന്നാലും പഴം പൊരി കടിക്കുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യാന് സുരേഷേട്ടനെപ്പോലെ ആകാരവടിവുള്ള ഒരു നടന് ഇന്ത്യയില് തന്നെ വേറെയുണ്ടോ? സംശയമാണ്.

അങ്ങനെയൊക്കെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി മാറിയ സുരേഷ് ഗോപിയെന്ന തീപ്പൊരി നായകനാണ് ഒരൊറ്റ ആഴ്ച കൊണ്ട് ടിന്റുമോന്റെ പരുവത്തില് ആയിട്ടുള്ളത്. ഏഷ്യാനെറ്റ് ഇങ്ങനെയൊരു കൊലച്ചതി സുരേഷ് അണ്ണനോട് ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. 'നിങ്ങള്ക്കുമാകാം കോടീശ്വരന്‍ 'ഷോയുടെ ആദ്യ പരസ്യങ്ങള് വന്നപ്പോള് തന്നെ ഒരു ടിന്റുമോന് സ്മെല്ല് മണത്തുതുടങ്ങിയിരുന്നു. പരസ്യമല്ലേ, സാരമില്ല ഷോ തുടങ്ങിയാല് സംഗതിയൊക്കെ മാറും എന്നായിരുന്നു ഞാന് ധരിച്ചിരുന്നത്. എസ് എം എസ്സിലൂടെ ഏഷ്യാനെറ്റിന് കിട്ടാനുള്ള കോടികള് ആദ്യം തന്നെ ഉറപ്പിക്കാനുള്ള ഒരു ഫരിപാടിയായിരിക്കും അതെന്നും കരുതി. പക്ഷേ ധാരണ ഗോപിയായി. സുരേഷ് ഗോപിയുടെ ചോദ്യങ്ങള് നാട്ടിലൊക്കെ പാട്ടായി. ടിന്റുമോന് ഔട്ടായി

എല്ലാത്തിനെയും കുറ്റം പറയുന്ന ഒരു പരിപാടിക്കാരനാണ് ഞാനെന്നു കരുതരുത്. കോടീശ്വരന് ഷോ (Who Wants to Be a Millionaire?) ലോകം മുഴുക്കെ ഹിറ്റായ ഒരു ഷോയാണ്. റിയാലിറ്റി ഷോകളുടെ ചരിത്രം തന്നെ മാറ്റിമറിച്ച ഗെയിം ഷോ. നൂറിലധികം രാജ്യങ്ങളിലെ ടി വി റേറ്റിംഗ് ചാര്ട്ടുകളെ കുത്തനെ ഉയര്ത്തിയ ഷോയാണിത്‌. അമിതാബ് ബച്ചനും ഷാരൂഖ് ഖാനും ഹിറ്റാക്കി മാറ്റിയ അതിന്റെ ഹിന്ദി വേര്ഷനും നാം കണ്ടതാണ്. മൂക്ക് പിഴിച്ചില് സീരിയലുകളെയും സ്റ്റാര്സിംഗര് എസ് എം എസ് തട്ടിപ്പുകളേയും അപേക്ഷിച്ച് നോക്കുമ്പോള് ആയിരം വട്ടം ഗുണമേന്മയുള്ള ഷോയാണിത്‌. കുട്ടികളിലും മുതിര്ന്നവരിലും പൊതുവിജ്ഞാനതാത്പര്യം ജനിപ്പിക്കുന്ന തികച്ചും ക്രിയേറ്റീവായ ഒരു കണ്സപ്റ്റ് ഷോക്ക് പിന്നിലുണ്ട്. ദോഷം പറയരുതല്ലോ ഏഷ്യാനെറ്റും വളരെ നന്നായി തന്നെ ഷോ പ്ലാന് ചെയ്തിട്ടുണ്ട്. കെട്ടിലും മട്ടിലും ഒറിജിനല് ഷോയുടെ രാജകീയത നിലനിര്ത്താന് അവര്ക്കായിട്ടുണ്ട്. പക്ഷേ കാണികളെയും മത്സരാര്ത്ഥികളെയും ഒരുതരം മന്ദബുദ്ധികള് ആക്കുന്ന ചോദ്യങ്ങളാണ് സുരേഷ് ഗോപിക്ക് 'ഗുരുജി' കൊടുക്കുന്നത്. തികച്ചും ലളിതമായ ചോദ്യങ്ങളില് നിന്ന് പ്രയാസമുള്ള ചോദ്യങ്ങളിലേക്കു കടക്കുന്ന രീതിയെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഷോയുടെ ഫോര്മാറ്റ് അങ്ങനെയാണെന്നറിയാം. പക്ഷേ ഒരു എല് കെ ജി കുട്ടിയുടെ ബുദ്ധിയെങ്കിലും മത്സരാര്ത്ഥികള്ക്കും പ്രേക്ഷകര്ക്കും ഏഷ്യാനെറ്റ് വകവെച്ചു കൊടുക്കണം. ഒരു ടിന്റുമോന് ഫലിതമാക്കി ഷോയെ മാറ്റരുത്. കോടിപതികളാകാന് വേണ്ടി പൊതുവിജ്ഞാനം അരച്ച് കലക്കിക്കുടിച്ചെത്തുന്ന മത്സരാര്ത്ഥികളോട് സുരേഷേട്ടന് ചോദിച്ച ചില ചോദ്യങ്ങള് നോക്കുക. നെറ്റിലാകെ പാട്ടാണ് ചോദ്യങ്ങള്‍ .






ആരായിരിക്കും ചോദ്യങ്ങള് എഴുതിക്കൊടുക്കുന്നത്?. എനിക്ക് സംശയം നമ്മുടെ മര്ഡോക്കിന്റെ സ്വന്തം ആളെത്തന്നെയാണ് . മൂപ്പരാണല്ലോ ഇപ്പോള് ചാനലിന്റെ ഹെഡ്. 'നമ്മള് തമ്മില്‍ ' ഷോ മെല്ലെ കൈക്കുള്ളില് ആക്കിയത് പോലെ സുരേഷ് ഗോപിയെ ഒരു പരുവത്തിലാക്കി ഷോയും അവതരിപ്പിച്ചു കളയാനുള്ള വല്ല പൂതിയും പുള്ളിക്കുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചു പോയാല് അതില് തെറ്റ് പറഞ്ഞു കൂട. ഏതായാലും ഇത്തരം ചില ചോദ്യങ്ങളുടെ തമാശകള് ഒഴിച്ച് നിര്ത്തിയാല് സാമാന്യം നന്നായി തന്നെ സുരേഷ് ഗോപി ഷോ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് എന്ന് പറയാതെ വയ്യ. പഴയ തമിഴ്നടന്മാരെ പോലെ എന്തും അല്പം ഓവറായി പറയുക എന്നൊരു ശൈലി അദ്ദേഹത്തിനു പണ്ടേ ഉണ്ട്. മഹാ സംവിധായകന്മാര് വിചാരിച്ചിട്ട് മാറ്റാന് കഴിയാത്ത അക്കാര്യം നമ്മള് കുറച്ചു ഒണക്ക പ്രേക്ഷകന്മാര് വിചാരിച്ചാല് മാറ്റാന് കഴിയില്ല. അതുകൊണ്ട് നമുക്കത് കണ്ടില്ലെന്നു നടിക്കാം....

ചോദ്യങ്ങളുടെ നിലവാരം ഉയര്‍ത്തുവാന്‍ ഏഷ്യാനെറ്റിനു താത്പര്യമുണ്ട് എങ്കില്‍ എന്റെ വകയായി രണ്ടു മൂന്നു ചോദ്യങ്ങള്‍ ഡെഡിക്കേറ്റ് ചെയ്യുകയാണ്.

1) കോഴിക്കോട് കടപ്പുറം ഏത് ജില്ലയിലാണ്?
A: കഞ്ചിക്കോട്  B: കാസര്‍ക്കോട്  C: കോഴിക്കോട്  D: അഴീക്കോട്

2) ഈയിടെ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാള നടന്‍?
A: ജോര്‍ജ് ബുഷ്‌  B: നെല്‍സന്‍ മണ്ടേല C: ജഗതി ശ്രീകുമാര്‍ D:  സാനിയാ മിര്‍സ

3) മൂവാണ്ടന്‍ മാവില്‍ കായ്ക്കുന്നതു എന്താണ്?. 
A: മത്തങ്ങ B: കുമ്പളങ്ങ C: വഴുതനങ്ങ D: മൂവാണ്ടന്‍ മാങ്ങ  

4) എം ടി യുടെ നാലുകെട്ട് എഴുതിയത് ആരാണ്?
A: ഷേക്സ്പിയര്‍ , B: സുരാജ് വെഞ്ഞാറമ്മൂട്, C: കാളിദാസന്‍, D: എം ടി വാസുദേവന്‍ നായര്‍

5) വാസ്കോഡഗാമ കപ്പലിറങ്ങിയത് എവിടെ ?
A.ശാപ്പാട് ,B.കടപ്പാട്, C. കാപ്പാട് , D.പെടാപ്പാട്

7)അറബിക്കടലിന്റെ റാണി
A.അച്ചി
, B.പക്ഷി , C. കൊച്ചി, D. കക്ഷി  

 

Thursday, June 7, 2012

കുരുക്ഷേത്ര യുദ്ധം - സൗഹൃദ സംരക്ഷണ കാഴ്ചപാടില്‍...

സഹശയനത്തിനപ്പുറം ഭാര്യ ഒരു പുരുഷന്റെ കുടുംബത്തിന്റെ താഴ്വേരാണ്. കുടുംബ സൗഭാഗ്യവും, ശാന്തതയും നിലനിര്‍ത്തുന്നതില്‍ സ്ത്രീ തന്നെയാണ് മുഖ്യഘടകം. എന്നാല്‍ സുഹൃത്തോ? മാര്‍ഗ്ഗ ദര്‍ശിയും സാഹചരനുമാണ്. കുടുംബത്തില്‍ പങ്കുവെക്കാന്‍ കഴിയാത്ത പല പ്രശ്നങ്ങളും സൗഹൃദത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയും. പകലിന്റെ ഏറിയ പങ്കും ഇവര്‍ തമ്മിലാണ് സഹവസിക്കുന്നത്‌. ഒരു വ്യക്തിയെ പൂര്‍ണ്ണമായി അറിയാന്‍ അവന്റെ സഹചരനു മാത്രമേ കഴിയൂ.

കുരുക്ഷേത്രയുദ്ധം രണ്ടു വ്യക്തികളുടെ സൗഹൃദ സംരക്ഷണ കാഴ്ചപ്പാടിലൂടെ ഒന്നു വീക്ഷിക്കാം. ഒന്ന് ദുര്യോധനനും കര്‍ണ്ണനും. മറുപക്ഷത്ത്‌ കൃഷ്ണയും ശ്രീകൃഷ്ണനും. ദുര്യോധനന്‍ കര്‍ണ്ണന് അര്‍ദ്ധരാജ്യം നല്‍കി തനിക്കൊപ്പം നിര്‍ത്തിയെങ്കില്‍ , എവിടെ കൃഷ്ണയുടെ മാനത്തിന് പലപ്പോഴായി ഉചിതമായ സംരക്ഷണം നല്‍കി അവളെ ഒരു സഹോദരി എന്ന വണ്ണം കൃഷ്ണന്‍ സംരക്ഷിച്ചു. ഇവിടെ ഏതു സൗഹൃദത്തിനാണ് മുന്‍‌തൂക്കം? കര്‍ണ്ണന്റെ ബാഹുബലം നേരിട്ടറിവുള്ള ദുര്യോധനന്‍ അര്‍ദ്ധരാജ്യത്തിലൂടെ കര്‍ണ്ണനെ തന്റെ ആജ്ഞാനുവര്‍ത്തിയാക്കി. ദുര്യോധനന്റെ ദുഷ്ടതക്കൊപ്പം ചലിക്കുന്ന മണ്‍പാവ - അതായിരുന്നു കര്‍ണ്ണന്‍ . സ്വയം പണയപ്പെടുമ്പോഴും കര്‍ണ്ണന്‍ പുലമ്പിക്കൊണ്ടിരുന്നു - ദുര്യോധനന്‍ ദാനമായി നല്‍കിയ ചോരയാണ് ഈ ശരീരത്തിലൂടെ ഒഴുകുന്നത്‌. ഗാന്ധാരി പുത്രനില്ലെങ്കില്‍ കര്‍ണ്ണന് അസ്ത്വിത്വമില്ല.

ധീരനായ കര്‍ണ്ണന് ഇതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കുമ്പോള്‍ ഏവരും അറിയാതെ ആ ജന്മ ശാപത്തിലേക്ക് ഒന്നെത്തി നോക്കും. കന്യകയുടെ നിര്‍ദ്ദോഷമായ കൌതുകത്തിന് പാത്രമായി അവളെ സമീപിച്ച സൂര്യന്‍ , കുന്തിയുടെ നിസ്സഹായതയേക്കാള്‍ സ്വന്തം അസ്ത്വിത്വത്തിനാണ് വില നല്‍കിയത്‌. വരപ്രാപ്തി ലഭ്യമാക്കാതെ പോയാല്‍ ഏറ്റു വാങ്ങാന്‍ പോകുന്ന മുനി ശാപം അദ്ദേഹത്തെ തളര്‍ത്തി. മനസ്സില്ലാമനസ്സോടെ കുന്തിയെ പ്രാപിച്ച സൂര്യനില്‍ , കുന്തിയ്ക്ക് പിറന്ന കടിഞ്ഞൂല്‍ സന്താനമാണ് കര്‍ണ്ണന്‍ . ആ ജന്മം നല്‍കിയ നിസ്സഹായത കര്‍ണ്ണനില്‍ മരണം വരെ നിലനിന്നു. സംഭോഗസമയത്ത്‌ സ്ത്രീ മാനസികമായും, ശാരീരികമായും തയ്യാറല്ലെങ്കില്‍ പിറക്കുന്ന കുട്ടികള്‍ നിസ്സഹായതയുടെയോ, ക്രൂരതയുടെയോ പര്യായമാകും.

ഇനിയുമുണ്ട് ഇത്തരം ജന്മങ്ങളുടെ കഥകള്‍ ഏറെ ഹസ്തിനപുര ചരിത്രത്തില്‍ . കുല മഹിമയെക്കാള്‍ സ്ത്രീയുടെ കസ്തൂരി ഗന്ധത്തിനു വിലനല്‍കിയ ശന്തനു മഹാരാജാവിനു സത്യവതിയില്‍ പിറന്ന അയോഗ്യരായ സന്താനങ്ങള്‍ - ചിത്രാംഗദനും വിചിത്ര വീര്യനും. ഇവരില്‍ ചിത്രാംഗദന്‍ യുദ്ധത്തില്‍ ചെറുപ്പത്തില്‍ തന്നെ കൊല്ലപ്പെട്ടു. സഭാ മദ്ധ്യത്തില്‍ സ്വയം പ്രത്യക്ഷപെടാന്‍ ആത്മധൈര്യമില്ലാതിരുന്ന വിചിത്രവീര്യന്‍ യൌവനയുക്തനായപ്പോള്‍ , സത്യവതിയുടെ നിര്‍ദ്ദേശപ്രകാരം ഭീഷ്മര്‍ സ്വയം വരപന്തലില്‍ നിന്ന് ബലമായി കടത്തിക്കൊണ്ടു വന്ന കാശിരാജാവിന്റെ പുത്രിമാര്‍ - അംബ, അംബിക, അംബാലിക. മറ്റൊരുവനെ പ്രേമിച്ചിരുന്ന അംബയെ ഭീഷ്മര്‍ വിട്ടയച്ചു, ഹസ്തിനപുരത്തിനു ഒരു അനന്തരാവകാശിയെ നല്‍കാന്‍ തന്റെ മകന്‍ അപ്രാപ്യനാനെന്നു അറിഞ്ഞ സത്യവതി ആ ദൌത്യം തന്റെ മൂത്ത പുത്രനായ വ്യാസമഹര്‍ഷിയില്‍ അര്‍പ്പിച്ചു - എല്ലാം മുന്‍കൂട്ടി മനസ്സില്‍ കണ്ടറിഞ്ഞ ദൈവജ്ഞന്‍ . ആ ബാദരായണനു അജ്ഞാതമായ്‌ ഒന്നുമില്ല. വ്യാസന്റെ സാമീപ്യം ഇഷ്ടപ്പെടാതെ കണ്ണ് പൊത്തിയിരുന്ന അംബികക്ക് ജനിച്ച പുത്രന്‍ - അന്ധനും കുടില തന്ത്രജ്ഞനുമായ ധൃതരാഷ്ട്രര്‍ . പേടിച്ചരണ്ടിരുന്ന അംബാലികയില്‍ ജനിച്ച പുത്രന്‍ - ജന്മനാ പാണ്ടു രോഗിയും ഷണ്ടനുമായ പാണ്ഡു, എന്നാല്‍ തികഞ്ഞ ഭക്തിയോടും, നിറഞ്ഞ മനസ്സോടും കൂടി വ്യാസന്റെ ഇംഗിതത്തിനു വഴങ്ങിയ ശൂദ്ര സ്ത്രീയില്‍ അദ്ദേഹത്തിനുണ്ടായ പുത്രന്‍ - വിദുരര്‍ . ഭാരതവര്‍ഷത്തിന്റെ ചരിത്രത്തില്‍ വിദുരരോളം വിനയാന്വിതനും, സ്നേഹ സമ്പന്നനും, വിവേകിയുമായ ഒരു കഥാപാത്രം ഉണ്ടോ എന്ന് ഭാരതം വായിക്കുന്ന ഏവരും സംശയിച്ചു പോകും. ആരും അംഗീകരിക്കുന്ന അപ്രമേയമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വിദുരര്‍ - പകരം വയ്ക്കാന്‍ മറ്റൊരാളില്ലാത്ത പാത്ര സൃഷ്ടി. അതെ ! അതു തന്നെയാണ് വിദുരര്‍ . സമീപനത്തിലെ സ്വാന്ത്വനവും, ഉള്‍ക്കൊള്ളാനുള്ള പൂര്‍ണ്ണമനസ്സും ഒത്തുചേരുമ്പോഴെ നല്ല പാത്ര സൃഷ്ടി ഉണ്ടാകൂ എന്ന് വിദുരരുടെ ജന്മം തെളിയിക്കുന്നു.

കര്‍ണ്ണനെ ഒഴിച്ചു നിറുത്തിയാല്‍, ദുര്യോധനന്റെ മറ്റൊരു പ്രിയതോഴന്‍ ദ്രോണപുത്രനായ അശ്വത്ഥാമാവ്. ദുര്യോധനനു വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായിരുന്നു, ആ ദ്രോണപുത്രന്‍ . സ്വന്തം നിയതിയ്ക്കപ്പുറമുള്ള ചതിയിലൂടെയാണ് ദുര്യോധനനെ, പാണ്ഡവര്‍ തോല്പിച്ചതെന്നു അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കോപാകുലനായ അശ്വത്ഥ്വാമാവ്‌ സ്വന്തം സുഹൃത്തിന് വേണ്ടി പൈശാചികമായ, ബ്രാഹ്മണന് നിരക്കാത്ത നിഷ്ടൂരമായ ആ കര്‍മ്മം ചെയ്തു - ഉറങ്ങിക്കിടന്ന പാണ്ഡവപുത്രരെ ഒന്നടങ്കം അറുംകൊല ചെയ്തു. ആ തലയോട്ടികള്‍ സ്വന്തം സുഹൃത്തിന് മുന്‍പില്‍ കാണിക്കയായി സമര്‍പ്പിച്ചു. ആ സന്തോഷത്തിലും സംതൃപ്തിയിലും ദുര്യോധനന്‍ കൃതാര്‍ത്ഥനായി പ്രാണന്‍ വെടിഞ്ഞു. ഈ ക്രൂരകര്‍മ്മത്തിലൂടെ, ജന്മത്തിനു അലങ്കാരമായി നിന്ന ചൂഡാമണി നഷ്ട്ടപ്പെട്ട അശ്വത്ഥാമാവ് ഭ്രാന്ത ചിത്തനായി. പക കെട്ടടങ്ങാത്ത ആ ബ്രാഹ്മണന്‍ , ഒരു പുല്‍നാമ്പിലൂടെ ' ഭൂമി അപാണ്ഡവമാകട്ടെ !!! ' എന്ന് അഭിമന്ത്രിച്ചു വിട്ട ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗര്‍ഭസ്ഥ ശിശുവിനെ ലക്ഷ്യമാക്കി പാഞ്ഞു. തടുക്കാനായി അര്‍ജ്ജുനന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ചെങ്കിലും ഭൂമിയുടെ രക്ഷയെ കരുതി ദേവഋഷിമാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം അത് പിന്‍വലിച്ചു. അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രം, ഉത്തരയുടെ ഗര്‍ഭത്തിലെത്തുന്നത്തിനു മുന്‍പായി ഭഗവാന്‍ സുദര്‍ശന ചക്രത്താല്‍ ഗര്‍ഭപാത്രത്തിനു പുറമേ ഒരു വലയം സൃഷ്ടിച്ചു. ഈ നാരായണ കവചം ഭേദിക്കാനാകാതെ അസ്ത്രം തിരിഞ്ഞു അശ്വത്ഥാമാവിന്റെ നേരെ പാഞ്ഞു. കൃഷ്ണന്റെ ക്രോധാഗ്നിക്ക് പാത്രമായി, മന്ത്ര ശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് ബ്രഹ്മാസ്ത്രം കീഴ്പ്പെടുത്താനായില്ല. ഭ്രാന്തചിത്തനായ ദ്രോണപുത്രന്‍ എങ്ങോടെന്നില്ലാതെ ഓടി. മരണമില്ലാത്ത അശ്വത്ഥാമാവ് ഇന്നും നമ്മളിലൂടെ ഓടിക്കൊണ്ടിരിക്കുന്നു. സുദര്‍ശനചക്രം സൃഷ്‌ടിച്ച രക്ഷാകവചം ഇന്നും ഗര്‍ഭസ്ഥശിശുവിന് രക്ഷാ വലയമായി നില നില്‍ക്കുന്നു. വൈദ്യശാസ്ത്രം എന്ത് പേരിട്ടുവിളിച്ചാലും അത് ' നാരായണ കവചം' തന്നെ - സംശയികേണ്ട.

ദ്രുപദപുത്രിയായ ദ്രൌപദി, പാണ്ഡവര്‍ക്ക് നേടിക്കൊടുത്തതിലൂടെ കൃഷ്ണന്‍ അവരുടെ ആപല്‍ സംരക്ഷകനായി. എപ്പോള്‍ ഒരു സഹായത്തിനുവേണ്ടി സ്മരിക്കുന്ന മാത്രയില്‍ , കൃഷ്ണന്‍ ദ്രൌപദിയുടെ അരികിലെത്തിയിരുന്നു. അജ്ഞാതവാസകാലത്ത് ഒരനുഗ്രഹം പോലെ ദ്രൌപദിക്ക് കിട്ടിയ ' അക്ഷയപാത്രം '. ദ്രൌപദിയുടെ ഭക്ഷണത്തിനു ശേഷം, ഒരു ദിവസത്തെ അന്നം ആ പാത്രത്തില്‍ നിശേഷം തീര്‍ന്നിരിക്കും. അതിനാല്‍ എല്ലാവര്ക്കും നല്‍കിയ ശേഷം ഏറെ ചെന്നേ ദ്രൌപദി ഭക്ഷിച്ചിരുന്നുള്ളൂ. ഒരിക്കല്‍ , ദ്രൌപദിയുടെ ഭക്ഷണ ശേഷം, അക്ഷയപാത്രത്തിലെ അവസാനത്തെ അന്നവും തീര്‍ന്ന മാത്രയില്‍ , പരീക്ഷിക്കാനെന്നവണ്ണം ദുര്‍വ്വാസാവും ശിഷ്യരും എത്തി. സ്നാന കര്‍മ്മങ്ങള്‍ക്കായി അവരെ പറഞ്ഞയച്ച ധര്‍മ്മപുത്രര്‍ , ദ്രൌപദിയുടെ നിസ്സഹായാവസ്ഥ കണ്ടു സ്തബ്ധനായി. ഏറ്റു വാങ്ങാന്‍ പോകുന്ന മുനി ശാപം അദ്ദേഹത്തെ തളര്‍ത്തി. ദ്രൌപദി അക്ഷയപാത്രം കയ്യിലുയര്‍ത്തി കൃഷ്ണനെ സ്മരിച്ചു. എങ്ങുനിന്നെന്നറിയാതെ തിരക്കിട്ടവിടെ എത്തിയ കൃഷ്ണന്‍ , ദ്രൌപദിയുടെ അക്ഷയപാത്രത്തില്‍ പറ്റിയിരുന്ന 'ചീരയില ' ഭക്ഷിച്ചു തൃപ്തനായി. അതാ ... ദ്രൌപദിയുടെ അക്ഷയപാത്രം ഭക്ഷണം കൊണ്ട് നിറഞ്ഞുകവിയുന്നു. ഈ സൗഹൃദയവും സ്നേഹവും കൃഷ്ണക്ക് എന്നും ഓര്‍ക്കാവുന്നതിലപ്പുറമായിരുന്നു. ഒരിക്കല്‍ , ഇന്ദ്രപ്രസ്ഥത്തിലെ വിരുന്നു സല്‍ക്കാരവേളയില്‍ , കൃഷ്ണന്റെ വിരല്‍ മുറിഞ്ഞു രക്തം ഇറ്റിറ്റു തറയില്‍ വീണു. പരിഭ്രാന്തരായ കൃഷ്ണ പത്നിമാര്‍ , മുറിവ് കെട്ടാനുള്ള വസ്ത്രത്തിനായി തിരക്കിട്ടോടി. കേട്ടറിഞ്ഞെത്തിയ കൃഷ്ണ തന്റെ ഉടുവസ്ത്രത്തിന്റെ അറ്റം കീറിയെടുത്തു ഭഗവാന്റെ മുറിവ് കെട്ടി. ഭാര്യമാര്‍ തിരിച്ചെത്തിയപ്പോള്‍ കൃഷ്ണന്‍ പുഞ്ചിരിയോടെ പറഞ്ഞു. ' ഇപ്പോള്‍ മനസ്സിലായോ കൃഷ്ണ ആരാണെന്നു ?'. സ്വന്തം ജാള്യതയെക്കുറിച്ചുപോലും ഓര്‍ക്കാതെ അവസരത്തിനൊത്ത് ഉയരുന്നവള്‍ .

ആസന്നമായ കുരുക്ഷേത്രയുദ്ധത്തിനു മുന്‍പായി, ഒരിക്കല്‍ക്കൂടി ശ്രീകൃഷ്ണന്‍ , ഭീഷ്മപിതാവിന്റെ അനുഗ്രഹം നേടുവാന്‍ കൌരവസഭയിലെത്തി. പതിവുള്ള ധാര്‍ഷ്ട്യം മറന്നു ദുര്യോധനന്‍ കൃഷ്ണനെ സ്വീകരിച്ചു. " കൃഷ്ണാ....! എന്റെ കൈകാലുകള്‍ തളരുന്നു ! മുന്‍പില്ലാത്തവണ്ണം പരാജയ ഭീതി എന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു." തലകുമ്പിട്ടുനിന്ന ഗാന്ധാരി പുത്രനോട് കൃഷ്ണന്‍ അല്‍പ്പം നീരസത്തോടെ പറഞ്ഞു. " ഈ നിസ്സഹായത നീ ഇരന്നു വാങ്ങിയതല്ലേ ? നിരാലംബയായ ഒരു സ്ത്രീയെ, സഭാമധ്യത്തില്‍ വിവസ്ത്രയാക്കാന്‍ ശ്രമിച്ചപ്പോള്‍ , ഒരു നിമിഷമെങ്കിലും നീ ചിന്തിച്ചോ - അവള്‍ തന്റെ ജ്യേഷ്ഠ പത്നിയും , മാതൃതുല്യയുമാണെന്ന്.....!". ഒരു പരുങ്ങലോടെ ദുര്യോധനന്‍ മന്ത്രിച്ചു.."എല്ലാം സംഭവിച്ചു പോയി - മാപ്പ് നല്‍കിയാലും...". " നിനക്ക് മാപ്പ് തരേണ്ടത്‌ ഞാനല്ല, ദ്രൌപദിയാണ്. ഇനിയും ഏറെ സമയമുണ്ട്. തെറ്റുകുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് നീതി നടപ്പിലാക്കാന്‍ ....! ഞാന്‍ നിന്നെ സഹായിക്കാം...!". ദുര്യോധനന്റെ ഭാവം മാറി. " ഇല്ല കൃഷ്ണാ... അവരോടു സന്ധി ചെയ്യുന്ന പ്രശ്നമില്ല. ഒന്നും എനിക്ക് മറക്കാന്‍ കഴിയില്ല - അന്ന് ഇന്ദ്രപ്രസ്ഥത്തില്‍ വച്ച് കാലിടറി വീണപ്പോള്‍ , മട്ടുപ്പാവില്‍ നിന്ന് ആ കാഴ്ച കണ്ടു പൊട്ടിചിരിച്ച ദ്രൌപദിയുടെ പരിഹാസം എന്റെ രോമാകൂപങ്ങളെ ഇപ്പോഴും ചുട്ടുപൊള്ളിക്കുന്നു. ഈ ദുര്യോധനന്റെ പൌരുഷത്തിനു ഒരു വിലയുമില്ലേ കൃഷ്ണാ...!".

കൃഷ്ണന്‍ ചിരിച്ചു. " ഒരു സ്ത്രീയുടെ ചിരിയില്‍ വീണു പോകുന്നതാണോ ദുര്യോധനാ, നിന്റെ പൌരുഷം ? ദ്രൌപദിയുടെ സ്ഥാനത്ത് ഭാനുമതിയോ. നിന്റെ സഹോദരി ദുശ്ശളയോ ആയിരുന്നെങ്കില്‍ , നീ ഇങ്ങനെ എന്നോട് സംസാരിക്കുമോ? ..." ഒന്ന് മടിച്ച ശേഷം അല്‍പ്പം ജാള്യതയോടെ ദുര്യോധനന്‍ തുടര്‍ന്നു..." അങ്ങേക്കെങ്കിലും അന്ന് ദ്രൌപദിയോട് , എന്നോട് സന്ധി ചെയ്യാന്‍ നിര്‍ദ്ദേശിക്കമായിരുന്നു. ....!".

"ദ്രൌപദിയുടെ ശരീര വശ്യത മത്തനാക്കിയ നിന്റെ മനസ്സ് , അവള്‍ക്കു നേരെ വീണ്ടും വീണ്ടും പ്രശ്നങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കുമെന്നു ഞാനറിഞ്ഞിരുന്നു!". അല്‍പ്പം ഇടര്‍ച്ചയോടെ ദുര്യോധനന്‍ പറഞ്ഞു : "ഈ ദുര്യോധനന്‍ ഇപ്പോള്‍ അങ്ങേക്ക് പോലും വേണ്ടാത്തവനായി...!".

"നിന്നോട് സന്ധി ചെയ്യാന്‍ ഞാന്‍ ഇടനിലക്കാരനായില്ലെന്നു നീ കുറ്റപ്പെടുത്തുന്നു. നിന്റെ കുതന്ത്രത്തില്‍ വീണ് , സ്വന്തം രാജ്യവും , മാനവും, പത്നിയും നിനക്ക് മുന്‍പില്‍ പണയമായി വച്ച പാണ്ടവരോട് നീ എന്ത് നീതി കാട്ടി ? പണയ പണ്ടമായ ദ്രൌപദിയെ നീ എന്ത് ചെയ്തു ? അന്ന് നിനക്ക് ദുശ്ശസനനെ തടുക്കാംആയിരുന്നില്ലേ? കുരുവംശാധിപനായ നിനക്ക് മാത്രം ചെയ്യാന്‍ കഴിയുമായിരുന്ന ആ സല്‍പ്രവര്‍ത്തി നീ ചെയ്തില്ല, പകരം നിസ്സഹായയായ ഒരു സ്ത്രീയുടെ കണ്ണീരിനു മുന്‍പില്‍ ആര്‍ത്തട്ടഹസിച്ചു. സ്വയം വിലപിച്ചു നിന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച എല്ലാവരുടെയും വായ്‌ നീ മൂടി. അപമാനപ്പെട്ട സ്ത്രീത്വത്തിനു അഗ്നിയുടെ ആളിക്കത്തലാണെന്ന് നീ അറിയാതെ പോയി...."

ഗദ്ഗദകണ്ടനായി ദുര്യോധനന്‍ കൃഷ്ണന്റെ മുന്‍പില്‍ തലതാഴ്ത്തി. " ഒന്നും കഴിയാതെ പോയ ഈ ഞാന്‍ ഈ വൈകിയ വേളയില്‍ എന്താണ് ചെയ്യേണ്ടത്?". കൃഷ്ണന്‍ അല്‍പ്പം വിഷണ്ണനായി. "എന്റെ ഉപദേശം നിനക്ക് സ്വീകാര്യമായില്ല. ഇനി യുദ്ധത്തിനു ഒരുബെടുക. ജയാപജയങ്ങള്‍ ഏറ്റു വാങ്ങുക. ക്ഷത്രിയ ധര്‍മ്മവും കടമയും നീ മറക്കരുത്. ധീരനായി പൊരുതി വീരമൃത്യു വരിച്ച കുരുവംശാധിപനെ ലോകം എന്നും സ്മരിക്കും. ദുര്യോധനന്റെ കണ്ണീര്‍ കൃഷ്ണ പാദങ്ങളില്‍ വീണു. " ഒന്നെനിക്കുറപ്പായി കൃഷ്ണന്‍!... എന്റെ പക്ഷത്ത് നീതിയും ധര്‍മ്മവും ഇല്ലെന്നു അങ്ങ് എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു. ഇനി ദുര്യോധനനു സ്വച്ചന്ദ മൃത്യു ഏറ്റു വാങ്ങാം !." ഉള്ളില്‍ എവിടെയോ ഒരു നീര്‍ച്ചാല്‍ വഴിയുന്നതായി ഭാഗവാനനുഭവപ്പെട്ടു. " ദുര്യോധനാ.. ഏറെ പാതകങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നിന്നിലെവിടെയോ നന്മയുടെ അംശമുണ്ട്. അത് വളര്‍ത്തിയെടുക്കാന്‍ നിന്റെ പിതാവിന്റെ അമിത പുത്രസ്നേഹവും ആര്‍ത്തിയും അനുവദിച്ചില്ല....". "അല്ല കൃഷ്ണാ...! പിതാവ് അന്ധനായിരുന്നെങ്കിലും പ്രസവിച്ച മക്കളെ ഒന്ന് കണ്‍കുളിര്‍ക്കെ കാണാന്‍ ഏതമ്മയാണ് ആഗ്രഹിക്കാത്തത്? ഞങ്ങളുടെ അമ്മ അതും ഞങ്ങള്‍ക്ക് നിഷേധിച്ചു. പിന്നെ എങ്ങനേ കൃഷ്ണാ.....ഈ ദുര്യോധനനില്‍ നന്മയുടെ അംശം ഉണ്ടാകും ? ".

ഗദ്ഗദകണ്ടനായി നിന്ന ദുര്യോധനനെ കൃഷ്ണന്‍ അണച്ചുചേര്‍ത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു. "യശ്വസീ ഭവ:!!" കൃഷ്ണന്‍ മന്ത്രിച്ചു. "ഭഗവന്‍ ! ദുര്യോധനന്റെ പാപമെല്ലാം ഈ നിമിഷം തീര്‍ന്നു. ഇനി എനിക്ക് ധീരമായി മൃത്യു വരിക്കാം...!". കണ്ണീര്‍ ചാലുകള്‍ ഒഴുകുന്ന ദുര്യോധനന്റെ മുഖത്തേക്ക് നോക്കാനാവാതെ, കൃഷ്ണന്‍ ഭീഷ്മ പിതാമഹനെ തേടി തിരക്കിട്ട് നടന്നു.

Wednesday, June 6, 2012

വിജയനുറങ്ങാത്ത വീട്....

ആ വീട് പണിതതില്‍പ്പിന്നെ മൂപ്പര് അതില്‍ സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടോ എന്നു സംശയമാണ്. അണ്ടനും അടകോടനും മുതല്‍ മഹാശ്വേത ദേവി വരെ ആ വീടിനെപ്പറ്റി അഭിപ്രായം പറയുകയാണ്. എന്തായാലും സഖാവ് പിണറായി വിജയന്‍ തന്റെ വീട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുകയാണെന്നു തോന്നുന്നു. മഹാശ്വേത ദേവിയെ കേരളത്തിലെ മാധ്യമങ്ങളിലൂടെ അദ്ദേഹം സ്വാഗതം ചെയ്യുമ്പോള്‍ അത് ഏഴാം കൂലികളായ പ്യുവര്‍ മല്ലൂസിനും സിന്‍ഡിക്കറ്റ് മാധ്യമ കഴുവേറികള്‍ക്കും കൂടിയുള്ള സ്വാഗതമാണെന്നു സംഗ്രഹിക്കാം. അല്ലെങ്കില്‍ മൂപ്പര്‍ക്ക് ദേവിയുടെ വീട്ടിലേക്ക് ഒരു കമ്പിയടിച്ചാല്‍ മതി. ദേവി വന്നാലായി, ഇല്ലെങ്കിലായി, തത്വാധിഷ്ഠിതമായ ആശയസമരം അവസാനിപ്പിച്ചെങ്കിലായി ഇല്ലെങ്കിലായി. ഇതിപ്പോള്‍, ശ്വേതാന്റി പത്രങ്ങളിലൂടെ വിജയേട്ടന്റെ മണിമാളികയെ കുറ്റം പറഞ്ഞതുകൊണ്ട് വിജയഞ്ചേട്ടന്‍ തിരിച്ചൊരു പൂശങ്ങട് പൂശിയതാവാം. പണ്ടത്തെ ആ ‘പിണറായിയുടെ വീട്’ ഇമെയില്‍ ആരോ ശ്വേതാന്റിക്ക് അയച്ചുകൊടുക്കുകയും ആന്റിയതുകണ്ട് ക്ഷോഭിക്കുകയും വലതുപക്ഷമാധ്യമങ്ങളിലൂടെ മഹാവിസ്‌ഫോടനപ്പെടുകയും ചെയ്തതാവാം. എന്തായാലും തിരിച്ചു നാടു പിടിച്ച മഹാശ്വേത ദേവി വീണ്ടും പുറപ്പെടുകയായി. കഴിഞ്ഞ ദിവസം വന്നത് ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലേക്കായിരുന്നെങ്കില്‍ ഇത്തവണ നേരേ വരുന്നത് പിണറായിയുടെ വീട്ടിലേക്കാണ്.

എല്ലാറ്റിനും പുറമേ, ഇമെയിലിലേതുപോലത്തെ ഒരു വീടല്ല തന്റേതെന്നും തന്റേത് ആരെയും എപ്പോഴും സ്വാഗതം ചെയ്യുന്ന ലളിതസുന്ദരകേളീഭവനമാണെന്നും വിജയന്‍ പിണറായി സഖാവ് തന്നെ പറയുന്നതു കേള്‍ക്കുമ്പോള്‍ ആരോ കലക്കിവച്ച മുളകുവെള്ളത്തിനു പകരം നല്ല തണുത്ത ലസ്സി കുടിച്ചതുപോലെ ഒരു ഫീലിങ്. മൊത്തത്തില്‍ എടോ, പോടോ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന പിണറായി വിജയനും സോ കോള്‍ഡ് ജയരാജന്മാര്‍ക്കും അട്ടപ്പാടിയില്‍പ്പോയി വട്ടായിലച്ചന്റെ ധ്യാനം കൂടി നന്നായതുപോലെ ഒരു മാറ്റം. വന്നു വന്ന് എന്തും പറയാനിവിടെ ഒരു പി.സി.ജോര്‍ജ് മാത്രമായി. ജനങ്ങളെ മൊത്തത്തോടെ ഉന്മൂലനം ചെയ്യുന്നത് റാഡിക്കലായ ഒരു മാറ്റം അല്ലാത്തതിനാലാവാം മാധ്യമങ്ങളെ ക്ഷ,ണ്ണ പഠിപ്പിക്കാന്‍ മാധ്യമവികാരജീവി സെബാസ്റ്റിയന്‍ പോളണ്ടും കളത്തിലുണ്ട്.

പറഞ്ഞു വന്നത് പിണറായിയുടെ ഗൃഹാതുരത്വത്തെ പറ്റിയാണ്. അദ്ദേഹം വീട് പണിത കാലത്ത് (അതൊരു കാലം!) ആ വീട് കാണാന്‍ ഒഞ്ചിയത്തു നിന്നും ഓര്‍ക്കാട്ടേരിയില്‍ നിന്നും ടാസ്‌കി പിടിച്ചുപോയ സാധാരണ പ്രവര്‍ത്തകരെ വീടിന്റെ പരിസരത്ത് റോമിങ്ങിലായിരുന്ന സിപിഎം ഗുണ്ടകള്‍ അടിച്ചോടിച്ചു എന്ന് ഡാങ്കേയുടെ കാലം മുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചിരുന്ന ചിലരുടെ അനുയായികള്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. അപ്പോഴാണല്ലോ തൃശൂര് സിനിമാ ഷൂട്ടിങ്ങിനു കൊടുക്കുന്ന വീടിന്റെ ഫോട്ടോയുടെ അടിയില്‍ ധാര്‍മികരോഷം ഛര്‍ദിച്ച് മല്ലൂസ് ഇമെയിലയച്ചു രസിച്ചത്. അന്നു പലരും പറഞ്ഞു, മെയിലിലുള്ള വീട് ശരിക്കുമുള്ള വീടിനെക്കാള്‍ ചെറുതായതുകൊണ്ടാണ് വിജയഞ്ചേട്ടനു ദേഷ്യം വന്നതെന്ന്. എന്നാല്‍, ശ്വേതാന്റിയെ വീട്ടിലേക്കു വെല്ലുവിളിക്കുന്നതോടെ അത്തരം വലതുപക്ഷവാദങ്ങള്‍ പൊളിയുകയാണ്. അല്ലെങ്കില്‍ പിണറായി വിജയന്റെ വീട് വലിപ്പമുള്ളതാണെങ്കില്‍ അദ്ദേഹം യഥാര്‍ത്ഥ കമ്യൂണിസ്റ്റല്ല എന്നു വാദിക്കുന്നവന്‍ ഏതു ഡാങ്കേയുടെ കാലത്തു നിന്നു വരുന്നവനാണെങ്കിലും ശരി കപടസോഷ്യലിസ്റ്റാണ്. പിണറായി വിജയന്‍ ഒരു ബെഡ്‌റൂമും അടുക്കളയും മാത്രമുള്ള വാടകവീട്ടില്‍ കഴിയുന്നതുകൊണ്ട് സിപിഎം മഹത്തായ പ്രസ്ഥാനമാകുമെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് മമ്മൂട്ടിയും മോഹന്‍ലാലും മുടി നരച്ച വൃദ്ധന്മാരായി അഭിനയിച്ചാല്‍ മലയാള സിനിമ നന്നാവുമെന്നു പറയുന്നതുപോലെയാണ് (എന്തു ചെയ്താലും ഇതൊന്നും നന്നാവില്ല എന്നല്ല വ്യംഗ്യം).

പിണറായിയുടെ വീട്ടില്‍ താനും പോയിട്ടുണ്ടെന്നാണ് നോവലിസ്റ്റ് പി.വല്‍സല ഇന്നലെ കോഴിക്കോട്ട് പറഞ്ഞത്. മൂപ്പര് തറവാട് വീട് ഒന്നു പുതുക്കിപ്പണിതതിനാണ് ഈ പഴിയെല്ലാം കേട്ടതത്രേ. മാധ്യമപ്രവര്‍ത്തകരെ അക്ഷരം പഠിപ്പിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറില്‍ മഹാശ്വേത ദേവിയുടെ ഉദ്ദേശശുദ്ധിയെ വല്‍സച്ചേച്ചി സംശയിക്കുകയും ചെയ്തിട്ടുണ്ട്. ശ്വേതാന്റിയുടെ ഉദ്ദേശശുദ്ധിക്കൊന്നും ഒരു കുറവുമില്ല. ഏതോ വലതുപക്ഷി പറഞ്ഞുകൊടുത്തത് വിശ്വസിച്ച് പാവം പറഞ്ഞതാണ്. എന്തായാലും മഹാശ്വേതാ ദേവി കലിപ്പുകള്‍ അടങ്ങാതെ ഒരു വരവു കൂടി വരുമ്പോള്‍ ഓള്‍ കേരള വലതുപക്ഷ മീഡിയ സിന്‍ഡിക്കറ്റ് ക്യാമറയും മൈക്കുമായി കളത്തിലുണ്ടാവും. അന്ന് എല്ലാ ചാനലുകളും സഖാവിന്റെ വീട് ലൈവ് അടിക്കും, തദ്വാരാ കേരളത്തിലെ എല്ലാവര്‍ക്കും ആ ഭവനം ദര്‍ശിക്കുവാനും ഭാവിയില്‍ ആ ഭവനം ഒരു തീര്‍ഥാടനകേന്ദ്രമാവാന്‍ ഇതെല്ലാം ഒരു നിമിത്തമായിത്തീരുകയും ചെയ്യും.

Friday, June 1, 2012

Chandrasthamayam ( Moonset )


Chakravaalam chuvannu. Oru divasathe thante chumathalakal ellam poorthiyakkiya mattil pakaline saakshi aakki kadalilekku irangan Sooryan(Sun) vembal kondu. Rathrikku manoharitha ille? . Manoharam allatha onnineyum Daivam srashtichittilla. Manoharam allathe enthekilum thonnunnundenkil athu thante inayodu cherathathu kondanu. Rathrikku mizhivekan Daivam athinum inaye koduthu. ‘Nakshatrangal’

Kodikkanakkinu ulla nakshatra samoohathilekku annu oru nakshatram koodi vannu chernnu. Avante peru aayirunnu ‘Chandran (Moon) ‘ . Athe. Annayirunnu chandrante jananam. Mattullava ellam thannekkal valiya nakshatrangal aayi avanu thonni. Enkilum avanu abhimanikkan vaka undayirunnu. Kaaranam avanayirunnu Bhoomiye(Earth) prakashippikkan niyogikka pettavan.

Bhoomi . athu avanu oru puthiya anubhavam aayirunnu. Adyamayi kaanunnathinte parichithamillayma. Annu , athayathu avante janmadinam oru veluthavaavu aayirunnu.Poorna roopathil avan Bhoomiye prakashippichu. Rathriyile avante saannidhyam Bhoomikku vallatha oru aashwasam aayirunu. Bhoomiyile manushyarum , mragangalum , puzhayum , maravum ,malayum ellathinteyum chalanangal avan manasilaakki.

Raathri pakalinu vazhimaariyappol avanu thirichu pookenda samayam aayi. Oru rathri thanne snehicha , thante prakashathe anubhavicha Bhoomikku nanni paranjittu pokan avan kaathu ninnu. Pakshe avanekkal shakthanaya Sooryante udayam avane athinu anuvadichilla. “Saaramilla. Ithu thalkkalikamayi ulla oru vidaparachil aanu. Naale rathri aayal thanikku veendum Bhoomiye kaanam. Athinte thaalathinu anusarichu nratham cheyyam.” . Avante manasu santhosham kondu thullichadi. Aa sundara muhoorthathinayi avan kaathirunnu.

Annu rathriyilum krathya samayathu thanne avan ethi. Pinnedulla avante nimishangal ellam aanandam niranjathayirunnu. Naalukal palathu kazhinju. Avan Bhoomiyile nithya sandarshakan aayi.Bhoomiye kaanathe avanum , avante velicham kittathe Bhoomikkum oru nimisham polum thalli neekkan pattilla ennayi. Bhoomiyile manushyarum, mragangalum, puzhakalum,marangalumayi avan changatham(friendship) sthapichu. Bhoomiyude santhoshagalil avan pankuchernnu. Bhoomiyude dukangalil avan dukhichu. Inapiriyanavatha suhruthukale avan sambadichu. Nakshatra ganagalil pettirunna van Bhoomiyil jeevikkan aagrahichu. Bhaviye kurichulla sundara swapnagal avan neythu.

Kalarppillathe sowhrudathiloode kure kaalangal kadannupoyi. Ee kaalangalil onnum avan thanne kurichu oorthilla. Bhoomiye kurichu mathram aayirunnu avante chintha. Anganeyirikke annu oru karyam avante shradayil pettu. Aadhyam undayirunna thante valippam kurangirikkunnu. Divasangal kazhinju avan veendum sradhichu . Thante valippam kuranju kuranju varunnu. Srashtavaya daivathodu avan karyam paranju. Daivam paranju “ Ella srashtikalkkum oru jeevithakaalam undu ‘LIFETIME’ .Ninte jeevithakalam ennu parayunnathu ee karuthavavu vareyanu. Ninte shakthi kuranju kuranju vannu karuthavaavu aakumbol athu avasanikkum. Naale Karuthavaavu ! . Naale muthal ninakku pakaram vere orale njan niyogikkum. Ninte chumathalakal nee engane poorthiyakki , Nee aareyokke snehichu , aareyokke santhoshippichu , aareyokke dukhippichu ennathu anusarichu ninte vidhi nirnayikkapedum . Athinu ini oru dinam koodi mathram baakki. Povuka! Ninakku aarodenkilum pinakkam undekil maattuka. “

Dukha samudrathil veena Chandran annum Bhoomiye kaanan chennu. Swantham maranam manikkoorukal mathram munnil kanda avan , thante suhruthukkalodu avasanamayi oruvattam koodi samsarikkuvan aagrahichu. Avane aarum kandilla. Kaaranam avan athratholam cheruthayirunnu. Avante shabdham aarum kettilla , kaaranam avante aarogyam athramathram kshayichirunnu. Bhoomiyile avante suhruthukkal annum Chandrane kurichu anweshichu . “Avane innum kandillallo ?? “ . pakshe oru vilippadakale aarodum samsarikkan sheshi illathe avan erinju adangunnathu avar arinjilla.

Samayam poorthiyayi. Avan vilikkappettu . oru pidi kochu swapnagal baakki aakki anivaryamaya vidhiyilekku avan praveshichu. Sooryathamayam (sunset) mathram kandu sheelicha Bhoomikku athu oru puthiya kazhcha aayirunnu. “chandrasthamayam”(Moonset) .

Entha ? . Avan poyenkilum , Ee rathrikkum manoharitha ille???....