6. 8. 2011 ശനിയാഴ്ച ഏഷ്യാനെടില്‍ നടന്ന നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാം എത്രപേര്‍ കണ്ടു എന്ന് പറയാന്‍ ആവില്ല.
ലിവിംഗ് ടുഗതര്‍ എന്നതായിരുന്നു വിഷയം. അതായതു വിവാഹം കഴിക്കാതെ ആണും പെണ്ണും ഒരുമിച്ചു താമസിക്കുക.
പരിപാടി തുടങ്ങുന്നതിനു മുന്‍പ് കുറെ വിശിഷ്ട വ്യക്തികളെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് പരിചയപെടുത്തി. (ഇടവേള ബാബു, സീരിയല്‍ അഭിനേത്രി മായ വിശ്വനാദ്, ചെറിയാന്‍ ഫിലിപ്) തുടങ്ങിയവരായിരുന്നു. പ്രായവും, പക്വതയും, സമുഹത്തില്‍ അറിയപെടുന്നവരുമായ കുറെ വ്യക്തികള്‍. മറുവശത്ത് ഇന്നത്തെ തലമുറയിലെ ഇരുപത്തിനും മുപ്പതിനും ഇടയിലുള്ള കുറെ യുവാക്കളും, യുവതികളും ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് രണ്ടു അഭിപ്രായം ഉള്ളവര്‍ തമ്മില്‍ ഉള്ള തര്‍ക്കം ആണല്ലോ നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാം. ഇ വിഷയത്തിലും വന്നിരിക്കുന്ന യുവാക്കളും യുവതികളും ലിവിംഗ് ടുഗതരിനെ അനുകുലികുകയും മേപ്പടി പക്വതയാര്‍ന്ന മുതിര്നവര്‍ അതിനെ എതിര്‍ത്ത് അതിന്‍റെ ദോഷ വശങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്യും എന്നായിരുന്നു പ്രോഗ്രാം തുടങ്ങുന്നതിനു മുന്‍പുവരെ ഞാന്‍ വിചാരിച്ചു കൊണ്ടിരുന്നത്. പ്രോഗ്രാം തുടങ്ങികഴിഞ്ഞു മുതിര്നവര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന അല്ലെങ്കില്‍ ഉപദേശിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നും. ഇഷ്ടപെട്ടവര്‍ തമ്മില്‍ തോന്നുമ്പോള്‍ ഒരുമിച്ചു ജീവിക്കാനും മടുതുകഷിഞ്ഞാല്‍ ഉടന്‍ അടുത്ത ഇണയെ കണ്ടുപിടിക്കനുംയിരുന്നു ഉപദേശങ്ങള്‍. ഇതിനിടയില്‍ എന്തിനാണ് കല്യാണം പിന്നെ വിവാഹ മോചനം എന്നി നുലമാലകള്‍. സ്വന്തം മക്കളുടെ പ്രായം ഉള്ള കുട്ടികലോടാണ് ഇത്തരത്തില്‍ ഉപദേശം കൊടുക്കുന്നത് എന്ന് അവര്‍ ഒര്കുന്നില്ല. അതില്‍ പങ്കെടുത്ത മായ വിശ്വനാഥഇന് കേരള സംസ്കാരം തന്നെ മുഴുവനായി മാറ്റി മരിച്ചാല്‍ സവ്കര്യം ആയിരുന്നു എന്ന് തോന്നുന്നു. പറഞ്ഞു വരുമ്പോള്‍ അവരുടെ സുഹൃത്തുക്കള്‍ എല്ലാം കല്യാണം കഴിച്ചു കുഴാപത്തില്‍ ചാടിയവര്‍ ആണത്രെ. അതുകൊണ്ട് അവര്‍ ഉടന്‍ തന്നെ ഏതോ ഒരു ആണ്‍ സുഹൃത്തുമായി ഒരുമിച്ചു താമസിക്കാന്‍ പോകുന്നു എന്നാണ് അറിയാന്‍ ആ ചര്‍ച്ചയില്‍ പറഞ്ഞത് (തൊലിക്കട്ടി അപാരം). ഇനി മറ്റൊരു വ്യക്തി (പേര് ഓര്‍ക്കുന്നില്ല) എന്ടുപരഞ്ഞാലും അമേരിക്കയില്‍ അങ്ങനെയാണ്, ഫ്രാന്‍സില്‍ ഇങ്ങനെയാണ് എന്നൊക്കെയായിരുന്നു സംസാരം. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സംസ്കാരം ഇവിടെ കൊണ്ടുവന്നാല്‍ നന്നായിരിക്കും. ഇടവേള ബാബുവിന് കുട്ടികളെ ചുമക്കാന്‍ വയ്യ പോലും അദേഹത്തിന്റെ അച്ഛനും അമ്മയും അദേഹത്തെ ചുമന്നത് മറന്നുപോയി എന്ന് തോന്നുന്നു. വേറെ ഒരാള്‍ പറയുന്നു ലിവിംഗ് ടുഗതര്‍ അമ്പതു വര്ഷം മുന്‍പേ വരേണ്ടതായിരുന്നു. കേരളം ഇപ്പോള്‍ അമേരിക്കയെക്കളും അമ്പതു വര്ഷം പിന്നിലാണ് എന്ന്. (വേറെ ഒന്നും വന്നില്ലെങ്ങിലും ഇത് വന്നു കിട്ടിയാല്‍ അദേഹത്തിന് സമാധാനം ആയി എന്ന് തോന്നുന്നു. മാത്രമല്ല ബാക്കി എല്ലാ കാര്യത്തിലും നമ്മള്‍ ഇപ്പോള്‍ അമേരിക്കക് മുന്പിലാണല്ലോ). ഇനി വേറെ ഒരു ആന്റി ആന്റിയുടെ കാര്യമാണ് ബഹുരസം. ആന്റി കല്യാണം കഴിഞ്ഞു ആന്റ്യുടെ മക്കളെയൊക്കെ സേഫ് ആക്കി. എന്നിട്ട് മുന്‍പിലിരിക്കുന്ന കുട്ടികളെ ഉപ്ടെസിക്കുകയാണ് തുടങ്ങു ലിവിംഗ് ടുഗതര്‍.
എന്താണ് ഇവര്‍ ഉദേശിക്കുന്നത് അപ്പനില്ലാത്ത, അവകാസികളില്ലാത്ത കുട്ടികളെ കൊണ്ട് കേരളം നിരക്കണോ. വിദേശികള്‍ പലരും ഇപ്പോള്‍ നമ്മുടെ സംസ്കാരത്തില്‍ ആകൃഷ്ടരായി ഇവിടെ വന്നു നമ്മുടെ ആചാരപ്രകാരം വിവാഹം കഴിക്കുന്നത് പത്രത്തിലും മറ്റും കാണാം. അതിനിടയില്‍ നമ്മുടെ മഹാന്മാരുടെ ചിന്ത കൊള്ളാം. അല്ലെങ്ങിലെ പത്രം നിവിര്‍ത്തു നോക്കാന്‍ വയ്യ അമ്മാതിരി സായിപ്പു പോലും അന്തംവിട്ടു പോകുന്ന പ്രവര്‍ത്തികളാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. എന്ത് ഉറപ്പിന്മേല്‍ ആണ് ഒരു പെണ്ണ് വിവാഹം കഴിക്കാതെ ഒരു പുരുഷനോട് ഒപ്പം താമസിക്കുക. അവന്‍ അവളെ കളഞ്ഞിട്ടു പോയാല്‍ എന്ത് ചെയ്യും. അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ എന്ത് ചെയ്യും. തുടങ്ങി ചിന്തിക്കാന്‍ പോലും കഴിയാത്ത നിരവധി പ്രശ്നങ്ങള്‍ പൊങ്ങിവരും. ഇ പുരോഗമന വാദികള്‍ പറയുന്ന കാര്യം വിവാഹ മോചനം നേടാന്‍ കോടതി കയറണ്ട എന്ന ഗുണമാണ്. പക്ഷെ ഇപ്പോള്‍ ഉള്ളതിന്റെ പത്തിരട്ടി പ്രശ്നങ്ങള്‍ ആവും ഉണ്ടാകുക. പിന്നെ മായ വിശ്വനാദ് ഉടന്‍ തന്നെ ഏതോ പുരുഷനുമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കാന്‍ പോകുന്നു എന്ന് പറയുന്നു. അഥവാ അങ്ങനെ പോയാല്‍ തൊട്ടടുത്ത വീട്ടില്‍ ഒരു അനാശാസ്യ പ്രവര്ടി നടക്കുന്നു എന്ന് സങ്കല്പിക്കുക. പോലീസ് വന്നാല്‍ ഇതില്‍ ഇതാണ് ലിവിംഗ് ടുഗതര്‍ ഇതാണ് അനാശാസ്യം എന്ന് എങ്ങനെ മനസിലാക്കാം.
പക്ഷെ ഒരുകാര്യം മാത്രം ഇ പരിപാടി കണ്ടുകൊണ്ടിരുന്നപ്പോള്‍ സമാധാനം ഉണ്ടാക്കി പരിപാടിയില്‍ പങ്കെടുത്ത ചെറുപ്പക്കാര്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയായിരുന്നു. ലിവിംഗ് ടുഗതരിനെ എതിര്‍ത്ത ഒരു അഭിഭാഷക ആ കാര്യം ചുണ്ടികട്ടിയപ്പോള്‍ ജോണ്‍ ബ്രിട്ടാസ് അതുരപ്പിക്കാന്‍ എല്ലാ യുവതിയുവക്കലോടും നിങ്ങള്‍ ലിവിംഗ് ടുഗതരിനെ അനുകുളിക്കുന്നോ എന്ന് ചോദിച്ചു. ആരും അനുകൂലിക്കുന്നില്ല എന്നായിരുന്നു മറുപടി ഒരു പയ്യന്മാത്രം കൈ പൊക്കി അവനാകട്ടെ വിവാഹം വരെ ലിവിങ്ങ്ടുഗേതര്‍ മതി എന്നായിരുന്നു മറുപടി (പാവം അവിടെ നടക്കുന്നത് എന്താണെന്നു അവനു മനസിലായില്ല)
എന്തായാലും സാക്ഷര കേരളം എന്ഗോട്ടാണോ പോകുന്നത് എന്ന ആശങ്കയോടെ നിര്ത്തുന്നു.
I agree with you Liju. This is a brilliantly written and reflected blog. I urge you to write more, so that the eyes of people- blinded in the glitz and glamour of the world,may be opened.
ReplyDeleteI saw the programme and was equally shocked to the see the reactions of people to this issue.
This is the end of times.
Liju- Kudos to you. Write more..
yes..it was a crap show
ReplyDeleteI fully agree with liju. v hav our own culture. these kind of programmes r for cheap popularity.
ReplyDeleteKeep it up Liju.