Friday, August 26, 2011

Prithvirajappan- പൃഥിരാജില്‍ നിന്ന് രാജപ്പനിലേയ്ക്കുള്ള ദൂരം


രാജപ്പന്‍ ഒരു സൂചകമായിരുന്നു. ശ്രീനിവാസന്‍ സൃഷ്ടിച്ച ഒന്നാന്തരമൊരു പ്രതിരൂപം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'ഉദയനാണ് താര'ത്തിലെ രാജപ്പനെ പെട്ടെന്നൊന്നും ആരും മറക്കില്ല. സിനിമാരംഗത്തുള്ളവരായാലും സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരായാലും രാജപ്പന്‍ ഞാന്‍ തന്നെയല്ലേ എന്ന് ഒരിക്കലെങ്കിലും സ്വയം ചോദിച്ചിരിക്കും. കാരണം ഓരോ മനുഷ്യന്റെയും ഉള്ളിലേയ്ക്കിറങ്ങിച്ചെന്നാല്‍ അവരില്‍ ഒരു രാജപ്പനെ കണ്ടെത്താനാവും. ഇക്കാലത്ത് പ്രത്യേകിച്ചും. അവര്‍ ആശയങ്ങളുടെ മോഷ്ടാക്കളാണ്. അപ്രതീക്ഷിതമായി വന്നു ചേരുന്ന ഭാഗ്യങ്ങളും ജനസമ്മതിയും കൊണ്ട് അഹങ്കാരികളായവരാണ്. പൊങ്ങച്ചത്തിന്റെ നിറകുടങ്ങളാണ്. ഞാനെന്ന ഭാവം മാത്രം കൈമുതലായുള്ളവരാണ്...

രാജപ്പന്‍ ഒരു സൂചകമായിരുന്നു. ശ്രീനിവാസന്‍ സൃഷ്ടിച്ച ഒന്നാന്തരമൊരു പ്രതിരൂപം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'ഉദയനാണ് താര'ത്തിലെ രാജപ്പനെ പെട്ടെന്നൊന്നും ആരും മറക്കില്ല. സിനിമാരംഗത്തുള്ളവരായാലും സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരായാലും രാജപ്പന്‍ ഞാന്‍ തന്നെയല്ലേ എന്ന് ഒരിക്കലെങ്കിലും സ്വയം ചോദിച്ചിരിക്കും. കാരണം ഓരോ മനുഷ്യന്റെയും ഉള്ളിലേയ്ക്കിറങ്ങിച്ചെന്നാല്‍ അവരില്‍ ഒരു രാജപ്പനെ കണ്ടെത്താനാവും. ഇക്കാലത്ത് പ്രത്യേകിച്ചും. അവര്‍ ആശയങ്ങളുടെ മോഷ്ടാക്കളാണ്. അപ്രതീക്ഷിതമായി വന്നു ചേരുന്ന ഭാഗ്യങ്ങളും ജനസമ്മതിയും കൊണ്ട് അഹങ്കാരികളായവരാണ്. പൊങ്ങച്ചത്തിന്റെ നിറകുടങ്ങളാണ്. ഞാനെന്ന ഭാവം മാത്രം കൈമുതലായുള്ളവരാണ്.

'ഉദയനാണ് താരം' സംഭവിച്ചിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആളുകളുടെ മനസ്സില്‍ എന്തുകൊണ്ടാണ് രാജപ്പന്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്? അവര്‍ നിത്യ ജീവിതത്തില്‍ പലയിടത്തുവച്ചും രാജപ്പന്‍മാരെ കണ്ടുമുട്ടുന്നതു കൊണ്ടാണ് അത്. മനുഷ്യന്റെ ഞാനെന്ന ഭാവത്തെ കണക്കിന് പരിഹസിച്ച പൊതുജനത്തിന് മുന്നില്‍ അപഹാസ്യരാക്കി വിട്ട സിനിമാ എഴുത്തുകാര്‍ വിരളമാണ്. ശ്രീനിവാസന്‍ ആ ഗണത്തില്‍ അഗ്രഗണ്യനാവുന്നു. അഴകിയ രാവണന്‍, ഉദയനാണ് താരം, ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം തുടങ്ങിയ നിരവധി സിനിമകളിലൂടെ അദ്ദേഹമത് തെളിയിച്ചു കഴിഞ്ഞു.

രാജപ്പനെ ഇപ്പോള്‍ വീണ്ടും ഓര്‍മയിലേയ്ക്കു കൊണ്ടുവരുന്നത് 'പൃഥിരാജപ്പന്‍' എന്ന ശീര്‍ഷകത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ്. യു ട്യൂബിലൂടെ ആദ്യം എത്തിയ ആ വീഡിയോ പിന്നീട് ഇ മെയിലുകളും ഫെയ്സ് ബുക്ക് വാള്‍പോസ്റ്റും വഴി ലക്ഷക്കണക്കിന്‌ ആളുകളിലേയ്ക്ക് എത്തിക്കഴിഞ്ഞു. ഓരോ ദിവസവും ഇമെയില്‍ ബോക്സ് തുറക്കുമ്പോള്‍ ആദ്യം കാണുന്നത് ആരെങ്കിലും അയച്ചു തരുന്ന ഈ വീഡിയോ ലിങ്കാണ്. ഒരു പക്ഷേ ഉദയനാണ് താരത്തിനു ലഭിച്ചിടത്തോളം തന്നെ പ്രശസ്തി പതിനൊന്നു മിനിറ്റോളമുള്ള ഈ വീഡിയോയ്ക്കും ലഭിച്ചു കഴിഞ്ഞു.


മലയാളത്തിന്റെ യുവനടനും നിര്‍മാതാവുമൊക്കെയായ പൃഥിരാജ്, ഭാര്യ സുപ്രിയ എന്നിവരുമായി ഏഷ്യാനെറ്റില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖമാണ് 'പൃഥിരാജപ്പന്റെ' വിഷയം. കൈരളി ചാനല്‍ വിട്ട് ഏഷ്യാനെറ്റില്‍ എത്തിയ ബ്രിട്ടാസ് അവിടെ ആദ്യമായി നടത്തുന്ന അഭിമുഖം എന്ന നിലയില്‍ അതുകാണാന്‍ ആകാംക്ഷയുണ്ടായിരുന്നു. അഭിമുഖം കണ്ടു കഴിഞ്ഞപ്പോള്‍ നിരാശയാണ് തോന്നിയത്. പൃഥിരാജ് എന്ന നടന്‍ ഇങ്ങനെയൊന്നുമായിരുന്നില്ല ആ അഭിമുഖത്തില്‍ നിറഞ്ഞുനില്‍ക്കേണ്ടിയിരുന്നത്.​ പൊതുവേ, ഞാനെന്നഭാവവും, സ്വല്‍പ്പം അഹങ്കാരവുമൊക്കെയുള്ള ഒരു നടനായിട്ടാണ് പൃഥിരാജ് ഫീല്‍ഡില്‍ അറിയപ്പെടുന്നത്. അസൂയാലുക്കളുടെ കുപ്രചരണമെന്നോ, ശത്രുക്കള്‍ പറഞ്ഞു പരത്തുന്ന നുണക്കഥയെന്നോ എല്ലാം അതിനെ വ്യാഖ്യാനിക്കാമായിരുന്നു.

ജനങ്ങള്‍ക്ക്‌ തന്നെക്കുറിച്ചുള്ള ധാരണ(തെറ്റുദ്ധാരണയുമാവാം) മാറ്റിയെടുക്കാനുള്ള നല്ലൊരു ഫ്ലാറ്റ്ഫോമായി ഏഷ്യാനെറ്റ് അഭിമുഖത്തെ പൃഥിരാജിന് മാറ്റിയെടുക്കാമായിരുന്നു. അതിനുപകരം, ആ ധാരണകളെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഞാനെന്ന ഭാവം, താന്‍പോരിമ, മറ്റുള്ളവരോടുള്ള പുച്ഛം എന്നിവയൊക്കെയാണ് പൃഥിരാജ് ആ അഭിമുഖത്തിനിടയില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വച്ചത്. ഇംഗ്ലീഷ് ഭംഗിയായി സംസാരിക്കുന്ന നടന്‍ സൗത്ത് ഇന്ത്യയില്‍ പൃഥിരാജല്ലാതെ മറ്റാരുണ്ട് എന്നൊക്കെ ചോദിച്ച്, നവവധു സുപ്രിയ മേനോനും തന്റെ റോള്‍ ഭംഗിയാക്കി. പലപ്പോഴും അഭിമുഖം തീര്‍ത്തും അരോചകമായി. താന്‍ ഒരു വലിയ സംഭവമാണെന്നു സ്ഥാപിക്കുകയാണോ പൃഥിരാജിന്റെ ലക്‌ഷ്യം എന്ന് പ്രേക്ഷകര്‍ സംശയിച്ചാല്‍ തെറ്റുപറയാനാവില്ല.

ഏതായാലും ഈ അഭിമുഖം കണ്ടു രോഷാകുലനായ ഒരാള്‍, അല്ലെങ്കില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന വീഡിയോ നിര്‍മിച്ചു പ്രചരിപ്പിക്കുന്നത്. ശ്രീനിവാസന്റെ രാജപ്പനെ പൃഥിരാജിന്റെ സ്വത്വത്തോട് ചേര്‍ത്തുവയ്ക്കുന്ന വീഡിയോ അല്പം കടന്നകൈയാണെന്ന് പറയാതെ തരമില്ല. എന്നാല്‍ സാങ്കേതിക തികവോടെയാണ് അതു നിര്‍മിച്ചിരിക്കുന്നത്. ആവശ്യത്തിനു ക്ലിപ്പിങ്ങുകള്‍ അവസരോചിതമായി എഡിറ്റു ചെയ്തുണ്ടാക്കിയ വീഡിയോ, പൃഥിരാജിന്റെ ചാനല്‍ അഭിമുഖം കണ്ടവര്‍ക്ക് കൂടുതല്‍ രസിക്കുമെന്നകാര്യം ഉറപ്പ്.

മലയാളിയെ അറിയാത്തതാവാം ഒരു പക്ഷേ പൃഥിരാജിന് പറ്റിയ അബദ്ധം...  പുറം നാടുകളില്‍ വളരുന്ന മലയാളികള്‍ക്ക് കേരളത്തിലുള്ളവരോട് പുച്ഛമാണെന്ന് പൊതുവേ പറയാറുണ്ട്‌. പക്ഷേ, തന്നെ നടനാക്കിയതും സ്റ്റാര്‍ ആക്കിയതും മലയാളി പ്രേക്ഷകര്‍ ആണെന്ന കാര്യം വിസ്മരിക്കാമോ? ചിലപ്പോള്‍, പൃഥിയുടെ പ്രായമായിരിക്കാം പ്രശ്നം. അറുപതു വയസാകുമ്പോള്‍ സിനിമയില്‍ ചെറുപ്പക്കാരനായി അഭിനയിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകില്ല എന്ന് ഈ നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ആരെയൊക്കെയോ ഉന്നം വച്ചുള്ള അഭിപ്രായമാണ്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് നടന്റെ പ്രായത്തെയല്ല. ഒരു കഥാപാത്രം അയാളുടെ കൈയില്‍ ഭദ്രമാണോ എന്നാണു അവര്‍ നോക്കുന്നത്. പ്രേക്ഷകന്‍ കൈവിട്ടാല്‍ നടന്‍ ഒന്നുമല്ലാതാകും. എത്രയോ ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. അഹങ്കാരത്തിന്റെ പരമകോടിയിലെത്തുമ്പോള്‍ ശ്രീനിവാസന്റെ രാജപ്പനും സംഭവിക്കുന്നത്‌ അതാണ്. എന്നാല്‍, അയാള്‍ അറിയാതെയും അയാളെ ഭയപ്പെടുത്തിയും ചിത്രീകരിച്ച് ഒരു സിനിമ പൂര്‍ത്തിയാവുമ്പോള്‍, ആ സിനിമയിലെ രാജപ്പന്റെ അഭിനയം കണ്ടു ജനം കൈയടിക്കുന്നുണ്ട്. പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നത് കഥാപാത്രത്തെയാണ് എന്നതിന്റെ തെളിവാണ് ആ കൈയടി.

പൃഥിരാജ് നല്ല നടനാണ്‌. ചില പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. ജനം ഇഷ്ടപ്പെടുന്നത് ആ നടനെയാണ്. പൃഥിരാജ് രാജപ്പനായാല്‍ അതേ ജനം പുറം തിരഞ്ഞു നില്‍ക്കും. അതുണ്ടാവാതിരിക്കട്ട....

Swantham..
Liju

Thursday, August 11, 2011

നമ്മള്‍ തമ്മില്‍ (ലിവിംഗ് ടുഗതര്‍) (LIVING TOGETHER)



6. 8. 2011 ശനിയാഴ്ച ഏഷ്യാനെടില്‍ നടന്ന നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാം എത്രപേര്‍ കണ്ടു എന്ന് പറയാന്‍ ആവില്ല.
ലിവിംഗ് ടുഗതര്‍ എന്നതായിരുന്നു വിഷയം. അതായതു വിവാഹം കഴിക്കാതെ ആണും പെണ്ണും ഒരുമിച്ചു താമസിക്കുക.

പരിപാടി തുടങ്ങുന്നതിനു മുന്‍പ് കുറെ വിശിഷ്ട വ്യക്തികളെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് പരിചയപെടുത്തി. (ഇടവേള ബാബു, സീരിയല്‍ അഭിനേത്രി മായ വിശ്വനാദ്, ചെറിയാന്‍ ഫിലിപ്) തുടങ്ങിയവരായിരുന്നു. പ്രായവും, പക്വതയും, സമുഹത്തില്‍ അറിയപെടുന്നവരുമായ കുറെ വ്യക്തികള്‍. മറുവശത്ത് ഇന്നത്തെ തലമുറയിലെ ഇരുപത്തിനും മുപ്പതിനും ഇടയിലുള്ള കുറെ യുവാക്കളും, യുവതികളും ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് രണ്ടു അഭിപ്രായം ഉള്ളവര്‍ തമ്മില്‍ ഉള്ള തര്‍ക്കം ആണല്ലോ നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാം. ഇ വിഷയത്തിലും വന്നിരിക്കുന്ന യുവാക്കളും യുവതികളും ലിവിംഗ് ടുഗതരിനെ അനുകുലികുകയും മേപ്പടി പക്വതയാര്‍ന്ന മുതിര്നവര്‍ അതിനെ എതിര്‍ത്ത് അതിന്‍റെ ദോഷ വശങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്യും എന്നായിരുന്നു പ്രോഗ്രാം തുടങ്ങുന്നതിനു മുന്‍പുവരെ ഞാന്‍ വിചാരിച്ചു കൊണ്ടിരുന്നത്. പ്രോഗ്രാം തുടങ്ങികഴിഞ്ഞു മുതിര്നവര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന അല്ലെങ്കില്‍ ഉപദേശിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നും. ഇഷ്ടപെട്ടവര്‍ തമ്മില്‍ തോന്നുമ്പോള്‍ ഒരുമിച്ചു ജീവിക്കാനും മടുതുകഷിഞ്ഞാല്‍ ഉടന്‍ അടുത്ത ഇണയെ കണ്ടുപിടിക്കനുംയിരുന്നു ഉപദേശങ്ങള്‍. ഇതിനിടയില്‍ എന്തിനാണ് കല്യാണം പിന്നെ വിവാഹ മോചനം എന്നി നുലമാലകള്‍. സ്വന്തം മക്കളുടെ പ്രായം ഉള്ള കുട്ടികലോടാണ് ഇത്തരത്തില്‍ ഉപദേശം കൊടുക്കുന്നത് എന്ന് അവര്‍ ഒര്കുന്നില്ല. അതില്‍ പങ്കെടുത്ത മായ വിശ്വനാഥഇന് കേരള സംസ്കാരം തന്നെ മുഴുവനായി മാറ്റി മരിച്ചാല്‍ സവ്കര്യം ആയിരുന്നു എന്ന് തോന്നുന്നു. പറഞ്ഞു വരുമ്പോള്‍ അവരുടെ സുഹൃത്തുക്കള്‍ എല്ലാം കല്യാണം കഴിച്ചു കുഴാപത്തില്‍ ചാടിയവര്‍ ആണത്രെ. അതുകൊണ്ട് അവര്‍ ഉടന്‍ തന്നെ ഏതോ ഒരു ആണ്‍ സുഹൃത്തുമായി ഒരുമിച്ചു താമസിക്കാന്‍ പോകുന്നു എന്നാണ് അറിയാന്‍ ആ ചര്‍ച്ചയില്‍ പറഞ്ഞത് (തൊലിക്കട്ടി അപാരം). ഇനി മറ്റൊരു വ്യക്തി (പേര് ഓര്‍ക്കുന്നില്ല) എന്ടുപരഞ്ഞാലും അമേരിക്കയില്‍ അങ്ങനെയാണ്, ഫ്രാന്‍സില്‍ ഇങ്ങനെയാണ് എന്നൊക്കെയായിരുന്നു സംസാരം. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സംസ്കാരം ഇവിടെ കൊണ്ടുവന്നാല്‍ നന്നായിരിക്കും. ഇടവേള ബാബുവിന് കുട്ടികളെ ചുമക്കാന്‍ വയ്യ പോലും അദേഹത്തിന്റെ അച്ഛനും അമ്മയും അദേഹത്തെ ചുമന്നത് മറന്നുപോയി എന്ന് തോന്നുന്നു. വേറെ ഒരാള്‍ പറയുന്നു ലിവിംഗ് ടുഗതര്‍ അമ്പതു വര്ഷം മുന്‍പേ വരേണ്ടതായിരുന്നു. കേരളം ഇപ്പോള്‍ അമേരിക്കയെക്കളും അമ്പതു വര്ഷം പിന്നിലാണ് എന്ന്. (വേറെ ഒന്നും വന്നില്ലെങ്ങിലും ഇത് വന്നു കിട്ടിയാല്‍ അദേഹത്തിന് സമാധാനം ആയി എന്ന് തോന്നുന്നു. മാത്രമല്ല ബാക്കി എല്ലാ കാര്യത്തിലും നമ്മള്‍ ഇപ്പോള്‍ അമേരിക്കക് മുന്പിലാണല്ലോ). ഇനി വേറെ ഒരു ആന്റി ആന്റിയുടെ കാര്യമാണ് ബഹുരസം. ആന്റി കല്യാണം കഴിഞ്ഞു ആന്റ്യുടെ മക്കളെയൊക്കെ സേഫ് ആക്കി. എന്നിട്ട് മുന്‍പിലിരിക്കുന്ന കുട്ടികളെ ഉപ്ടെസിക്കുകയാണ് തുടങ്ങു ലിവിംഗ് ടുഗതര്‍.
എന്താണ് ഇവര്‍ ഉദേശിക്കുന്നത് അപ്പനില്ലാത്ത, അവകാസികളില്ലാത്ത കുട്ടികളെ കൊണ്ട് കേരളം നിരക്കണോ. വിദേശികള്‍ പലരും ഇപ്പോള്‍ നമ്മുടെ സംസ്കാരത്തില്‍ ആകൃഷ്ടരായി ഇവിടെ വന്നു നമ്മുടെ ആചാരപ്രകാരം വിവാഹം കഴിക്കുന്നത് പത്രത്തിലും മറ്റും കാണാം. അതിനിടയില്‍ നമ്മുടെ മഹാന്മാരുടെ ചിന്ത കൊള്ളാം. അല്ലെങ്ങിലെ പത്രം നിവിര്‍ത്തു നോക്കാന്‍ വയ്യ അമ്മാതിരി സായിപ്പു പോലും അന്തംവിട്ടു പോകുന്ന പ്രവര്‍ത്തികളാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. എന്ത് ഉറപ്പിന്മേല്‍ ആണ് ഒരു പെണ്ണ് വിവാഹം കഴിക്കാതെ ഒരു പുരുഷനോട് ഒപ്പം താമസിക്കുക. അവന്‍ അവളെ കളഞ്ഞിട്ടു പോയാല്‍ എന്ത് ചെയ്യും. അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ എന്ത് ചെയ്യും. തുടങ്ങി ചിന്തിക്കാന്‍ പോലും കഴിയാത്ത നിരവധി പ്രശ്നങ്ങള്‍ പൊങ്ങിവരും. ഇ പുരോഗമന വാദികള്‍ പറയുന്ന കാര്യം വിവാഹ മോചനം നേടാന്‍ കോടതി കയറണ്ട എന്ന ഗുണമാണ്. പക്ഷെ ഇപ്പോള്‍ ഉള്ളതിന്റെ പത്തിരട്ടി പ്രശ്നങ്ങള്‍ ആവും ഉണ്ടാകുക. പിന്നെ മായ വിശ്വനാദ് ഉടന്‍ തന്നെ ഏതോ പുരുഷനുമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കാന്‍ പോകുന്നു എന്ന് പറയുന്നു. അഥവാ അങ്ങനെ പോയാല്‍ തൊട്ടടുത്ത വീട്ടില്‍ ഒരു അനാശാസ്യ പ്രവര്ടി നടക്കുന്നു എന്ന് സങ്കല്പിക്കുക. പോലീസ് വന്നാല്‍ ഇതില്‍ ഇതാണ് ലിവിംഗ് ടുഗതര്‍ ഇതാണ് അനാശാസ്യം എന്ന് എങ്ങനെ മനസിലാക്കാം.
പക്ഷെ ഒരുകാര്യം മാത്രം ഇ പരിപാടി കണ്ടുകൊണ്ടിരുന്നപ്പോള്‍ സമാധാനം ഉണ്ടാക്കി പരിപാടിയില്‍ പങ്കെടുത്ത ചെറുപ്പക്കാര്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയായിരുന്നു. ലിവിംഗ് ടുഗതരിനെ എതിര്‍ത്ത ഒരു അഭിഭാഷക ആ കാര്യം ചുണ്ടികട്ടിയപ്പോള്‍ ജോണ്‍ ബ്രിട്ടാസ് അതുരപ്പിക്കാന്‍ എല്ലാ യുവതിയുവക്കലോടും നിങ്ങള്‍ ലിവിംഗ് ടുഗതരിനെ അനുകുളിക്കുന്നോ എന്ന് ചോദിച്ചു. ആരും അനുകൂലിക്കുന്നില്ല എന്നായിരുന്നു മറുപടി ഒരു പയ്യന്മാത്രം കൈ പൊക്കി അവനാകട്ടെ വിവാഹം വരെ ലിവിങ്ങ്ടുഗേതര്‍ മതി എന്നായിരുന്നു മറുപടി (പാവം അവിടെ നടക്കുന്നത് എന്താണെന്നു അവനു മനസിലായില്ല)
എന്തായാലും സാക്ഷര കേരളം എന്ഗോട്ടാണോ പോകുന്നത് എന്ന ആശങ്കയോടെ നിര്ത്തുന്നു.