Wednesday, September 7, 2011

യയാതി മരണത്തിനുമുന്നില്‍...

യയാതി എന്ന രാജാവിന് വയസ്സ് നൂറായപ്പോള്‍ മരണം വന്നു മൊഴിഞ്ഞു. 'ഒരുങ്ങിയിരിക്കുക, സമയമായി. ഞാന്‍ നിങ്ങളെ കൊണ്ടുപോകാന്‍ വന്നതാണ്.'

യയാതി മൃത്യുവിനെ കണ്ട് വിറച്ചുപോയി. അയാള്‍ പറഞ്ഞു 'ഇതു വളരെ നേരത്തെയായിപ്പോയി' മരണം പറഞ്ഞു 'നൂറു വര്‍ഷങ്ങളായി നിങ്ങള്‍ ജീവി
ക്കുകയാണ്. നിങ്ങളുടെ മക്കള്‍പോലും വൃദ്ധരായി. നിങ്ങളുടെ മൂത്ത മകന് എണ്‍പതായി. ഇതിലധികമെന്താണ് വേണ്ടത്?'
യയാതിക്ക് നൂറുമക്കളായിരുന്നു, എന്തെന്നാല്‍ നൂറ് പത്‌നിമാരാണദ്ദേഹത്തിന്. അദ്ദേഹം മൃത്യുവിനോടാരാഞ്ഞു. 'അങ്ങേക്കെന്നോട് ഒരു പരിഗണന കാട്ടാന്‍ ദയവുണ്ടാകുമോ? എന്റെ മക്കളിലൊരാളെ പ്രേരിപ്പിക്കുകയാണെങ്കില്‍ എനിക്കുപകരം അയാളെയെടുക്കുകയും നൂറു വര്‍ഷങ്ങള്‍കൂടി എനിക്ക് ആയുസ്സ് നീട്ടിത്തരുകയും ചെയ്യുമോ?'

മരണം പറഞ്ഞു. 'പകരം ഒരാള്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും
അങ്ങനെ ചെയ്യാം. പക്ഷേ, ഞാനതിഷ്ടപ്പെടുന്നില്ല. നിങ്ങള്‍ പിതാവാണ്. നിങ്ങള്‍ അധികം ജീവിച്ചു, നിങ്ങള്‍ അധികം ആസ്വദിച്ചു. അങ്ങനെയുള്ള നിങ്ങള്‍ വരാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങളുടെ മകന്‍ എങ്ങനെ വരാന്‍ സന്നദ്ധനാവും?'
യയാതി തന്റെ നൂറു മക്കളെയും വിളിച്ചുവരുത്തി. വൃദ്ധരായ മക്കളെല്ലാം നിശ്ശബ്ദരായിരുന്നു. ഒരാള്‍ മാത്രം, പതിനാറുകാരനായ ഇളയ മകന്‍ പറഞ്ഞു: 'ഞാന്‍ ഒരുക്കമാണ്!'

മരണംപോലും ദുഖിതനായിപ്പോയി. മരണം അയാളോട് പറഞ്ഞു: 'താങ്കള്‍ ഒരുവേള നിഷ്‌കളങ്കനായതുകൊണ്ടാവാം ഇപ്രകാരം പറയുന്നത്. താങ്കളുടെ തൊണ്ണൂറ്റിയൊമ്പത് ജ്യേഷ്ഠന്‍മാരും നിശ്ശബ്ദരായിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ! ഒരാള്‍ക്ക് എണ്‍പത് വയസ്സാണ്, ഒരാള്‍ക്ക് എഴുപത്തി യെട്ട്, വേറൊരാള്‍ക്ക് എഴുപത്, മറ്റൊരാള്‍ക്ക് അറുപത്. അവെരത്രജീവിച്ചു. പക്ഷേ ഇനിയുമവര്‍ ജീവിക്കാന്‍ കൊതിക്കുന്നു. നീയാണെങ്കില്‍ അത്രയൊന്നും ജീവിച്ചില്ല. നിന്നെ കൊണ്ടുപോകുന്നതില്‍ എനിക്ക് ഖേദമുണ്ട്.'
ആ യുവാവ് മൊഴിഞ്ഞു: 'അങ്ങ് ദുഖിതനാകരുത്. ഞാന്‍ പൂര്‍ണബോധത്തോടെയാണ് വരുന്നത്. എന്റെ പിതാവ് നൂറുവര്‍ഷങ്ങള്‍കൊണ്ട് സംതൃപ്തനായില്ലെങ്കില്‍ ഞാനിവിടെ ഇരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. എനിക്കെത്രകാലം തൃപ്തനാകാനാകും? എന്റെ തൊണ്ണൂറ്റിയൊമ്പത് സഹോദരന്‍മാരെയും ഞാന്‍ കാണുന്നു. ആരും തൃപ്തരല്ല. അതുകൊണ്ട് എന്തിന് സമയം പാഴാക്കണം? ചുരുങ്ങിയത്, എന്റെ അച്ഛനു വേണ്ടി എനിക്ക് ഇതെങ്കിലും ചെയ്യാനാകുമല്ലോ, നൂറുവര്‍ഷം കൂടി അദ്ദേഹം ഇതാസ്വദിക്കട്ടെ. ഞാനിതുമതിയാക്കി. ആരും തൃപ്തരല്ലെന്നതില്‍നിന്ന് ഒരു കാര്യം ഞാന്‍ പൂര്‍ണമായി മനസ്സിലാക്കി. നൂറുവര്‍ഷങ്ങള്‍ജീവിച്ചാലും ഞാനും ഒരു വേള സംതൃപ്തനാവില്ല. അതു കൊണ്ടിതുമതി...'

മരണം അയാളെ കൊണ്ടുപോയി. നൂറുവര്‍ഷങ്ങള്‍ക്കുശേഷം മരണമെത്തി. യയാതി പറഞ്ഞു: 'നൂറുവര്‍ഷങ്ങള്‍ വേഗം പോയി, വൃദ്ധരായ മക്കളെല്ലാം മരിച്ചു. പക്ഷേ..... മറ്റൊരു മകനെ പകരം തരാം.... ദയവുകാ ട്ടണം.'

ഇതുതുടര്‍ന്നുപോയി. ആയിരം വര്‍ഷങ്ങള്‍! പത്തുവട്ടം മരണം വന്നു. ഒമ്പതുതവണയും ഓരോ പുത്രനെ വീതം കൊടുത്തു. പത്താമത് വട്ടം മരണം വന്നപ്പോള്‍ യയാതി മൊഴിഞ്ഞു, 'നിങ്ങളെന്നെത്തേടി ആദ്യം വന്നപ്പോള്‍ എനിക്കുള്ള അതൃപ്തി ഇപ്പോഴുമെനിക്കുണ്ട്. ഒരു കാര്യം എനിക്ക് മനസ്സിലായി, ഒരായിരം വര്‍ഷങ്ങള്‍ എന്നെ തൃപ്തനാക്കിയില്ലെങ്കില്‍ ഒരു പതിനായിരം
വര്‍ഷങ്ങള്‍കൊണ്ടും എനിക്ക് തൃപ്തനാകാനാകില്ല!!...'

ജീവിച്ചിരിക്കുന്ന ഓരോ നിമിഷങ്ങളും പൂര്‍ണമായി ജീവിക്കുന്ന ഒരാള്‍ക്കേ തൃപ്തിയോടെ മരണത്തിലേക്ക് പോകാനാവൂ. പകല്‍ മുഴുവന്‍ തിന്നും കുടിച്ചും ഉപരിപ്ലവമായ സുഖങ്ങളില്‍ രമിച്ചും രാത്രി മുഴുവന്‍ ഉറങ്ങിയും ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക്. 'ഞാനിതാ ജീവിക്കുകയാണ്' എന്ന തൃപ്തിയോടെ ജീവിക്കാനാവുന്നില്ല, മരിക്കുവാനും. സ്വന്തം ജീവിതത്തിനുനേരെ, ചുറ്റുപാടുകളുടെ നേരെ, സഹജാതരുടെ നേരെ, തന്റെ മുന്നില്‍ അനുനിമിഷം അരങ്ങേറിക്കൊണ്ടിരിക്കുന്ന മഹാജീവിത നാടകത്തിനുനേരെ നിറഞ്ഞ കൃതജ്ഞതയോടെ, സ്‌നേഹത്തോടെ, ഒരടുപ്പവും കൂടാതെ, ഒരു സാക്ഷിയെപ്പോലെ ഒരാള്‍ക്ക് നോക്കാനാവണം. അപ്പോള്‍, സമയമാകുമ്പോള്‍ ഒരു പുഞ്ചിരിയോടെ അയാള്‍ക്ക് മരണത്തിന്റെ വാതില്‍ കടന്ന് ഇല്ലാതാകാനാവും.
(കരുണയിലേക്കുള്ള തീര്‍ത്ഥാടനം എന്ന പുസ്തകത്തില്‍ നിന്ന്)

പാവം ഓള്‍ഡ്‌ ക്ലാസ്സിക്കല്‍ ബലാല്‍സംഗം... !

രണ്ടു ദിവസം കൂലങ്കക്ഷമായി പത്രങ്ങളിലെ ഇക്കിളി വാര്‍ത്തകളില്‍ കണ്ണോടിച്ചു. വളരെ നേരത്തെ പരിശ്രമത്തിനു ശേഷവും ഒരു ബലാത്സംഗ വാര്‍ത്ത കാണുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ പീഡന വാര്‍ത്തകള്‍ ധാരാളം ഉണ്ടുതാനും.ബലാല്‍സംഗം എന്ന പദം ഏതെന്കിലും കോടതി നിരോധിചിട്ടുണ്ടോ എന്നറിയില്ല.

സംശയ നിവാരണത്തിന് മഷിത്തണ്ട് ഉരച്ചു നോക്കി. ബലാത്സംഗം - "സ്ത്രീയുടെ സമ്മതം കൂടാതെ ബലം പ്രയോഗിച്ച് ചെയ്യുന്ന സംയോഗം" എന്ന് മഷിത്തണ്ട് പറഞ്ഞു തരുകയും ചെയ്തു. ഇത് തന്നെയാണ് പണ്ട് സ്റാന്‍ലി സാര്‍ സ്കൂളിലും പറഞ്ഞു തന്നിട്ടുള്ള അര്‍ത്ഥം. കാലക്രമത്തില്‍ അര്‍ത്ഥ വ്യതാസം വന്നിട്ടില്ല. ഇനി ആ വാക്കുകള്‍ പഴഞ്ചന്‍ ആയതുകൊണ്ടോ, പഴയ വില്ലന്മാരും പ്രഖ്യാപിത ബലാല്‍സംഗ വീരന്മാരുമായ സര്‍വ്വ ശ്രീ ഗോവിന്ദന്‍ കുട്ടി, ബാലന്‍ കെ. നായര്‍, കെ.പി. ഉമ്മര്‍, ജോസ് പ്രകാശ്‌, ടി.ജി.രവി, ക്യാപ്ടന്‍ രാജു, ലാലു അലക്സ്‌ എന്നീ പ്രതിഭകള്‍ മരിക്കുകയോ മാനസാന്തര പെടുകയോ ചെയ്തത് കൊണ്ട് ബലാത്സംഗം ഇവിടെ വേരറ്റു പോയോ എന്ന് നിരാശപ്പെട്ടു.
നിരാശ വന്നാല്‍ ഞാന്‍ ധ്യാന നിമഗ്നന്‍ ആകും. അങ്ങനെ ധ്യാനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ (കൃത്യമായി പറഞ്ഞാല്‍ മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ്‌ ഇട്ടപ്പോള്‍), എനിക്ക് ബോധോദയം ഉണ്ടായി. സംഗതി, ഞാന്‍ വിചാരിച്ചത് പോലെ അല്ല. എന്റെ ബുദ്ധി വളരെ പതുക്കെയാണ് വര്‍ക്ക്‌ ചെയ്യുന്നത്. സത്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ബലാത്സംഗം എന്ന് പറയുന്നസംഭവം ഉണ്ടാകുന്നില്ല. ഉണ്ടാകുന്നതു പീഡനം തന്നെയാണ്.
സ്ത്രീകള്‍ അബലകള്‍ ആണെന്ന് ഒരു ചൊല്ല് ഉണ്ടെങ്കിലും, പണ്ടത്തെ സ്ത്രീകള്‍ അത്രയ്ക്ക് അബലകള്‍ ആയിരുന്നില്ല. എട്ടും പത്തും പന്ത്രെണ്ടും പെറ്റും അവര്‍ തൊണ്ണൂറു വയസ്സുവരെ കൂള്‍ ആയിട്ട് ജീവിച്ചിരുന്നു. അവരുടെ വീടുകളില്‍ തൊട്ടാല്‍ ചീറ്റുന്ന പൈപ്പ് വെള്ളം ഉണ്ടായിരുന്നില്ല. അവര്‍ക്ക് കഴിക്കാന്‍ ബ്രോയിലര്‍ ചിക്കനും നൂഡില്‍സും ഉണ്ടായിരുന്നില്ല. മൂക്കുപ്പൊടി മുതല്‍ പുട്ടുപൊടി വരെ അന്ന് പാക്കറ്റില്‍ കിട്ടിയിരുന്നില്ല. പശുവില്ലാതെ പശുവിന്‍പാല് കിട്ടിയിരുന്നില്ല. ഇങ്ങനെയൊക്കെ ജീവിത പ്രരാബ്ധങ്ങളുമായി മല്ലിട്ട് തട്ടിയും മുട്ടിയും ജീവിച്ചു വന്ന അവര്‍ വെറുതെ കണ്ട അണ്ടനും അടകോടനും ചുമ്മാ കേറി പീഡിപ്പിക്കാന്‍ പാകത്തില്‍ അബലകള്‍ ആയിരുന്നില്ല. കുറഞ്ഞപക്ഷം രണ്ടും മൂന്നും കാതം അകലെ കേള്‍ക്കാന്‍ പാകത്തില്‍ അലറി വിളിക്കാന്‍ എങ്കിലും ശക്തി അന്നത്തെ സ്ത്രീജനങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. അത്തരം അലര്‍ച്ച കേള്‍ക്കാതിരിക്കാന്‍ അക്കാലത്ത് സ്വീകരണ മുറിയോ, അതില്‍ ടി.വി.യോ ഉണ്ടായിരുന്നില്ല.
സ്വതേ അബലകള്‍ ആയിരുന്ന സ്ത്രീകള്‍ക്ക് അന്ന് ഇത്ര കരുത്ത് ഉണ്ടായിരുന്നെങ്കില്‍, അവരെ ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ പോരുന്ന പുരുഷന്മാര്‍ക്ക് എത്ര കരുത്ത് ഉണ്ടായിരുന്നിരിക്കും.
അന്നത്തെ ആള്‍ക്കാര്‍ ചാരായം കഴിച്ചിരുന്നത് ഒരു "മരുന്ന്" ആയിട്ടായിരുന്നു. ക്ഷീണം തീര്‍ക്കാന്‍, സിരകളില്‍ പെട്ടെന്ന് ഊര്‍ജം പകരുവാന്‍ അന്നത്തെ വാറ്റു ചാരായം കഠിനമായ ശാരീരിക അധ്വാനം ചെയ്തിരുന്ന അവരെ സഹായിച്ചിരുന്നു. ബയോളജി സാറ് (ശ്രീ. എം.എം. തോമസ്‌) പറഞ്ഞു തന്നത് തെറ്റല്ല എങ്കില്‍, അന്നത്തെ ചാരായം അഥവാ മദ്യം (സ്പിരിറ്റ്‌ എന്ന് മലയാളം) എന്നത് കഴിക്കാന്‍ പറ്റുന്ന ഊര്‍ജത്തിന്റെ ഏറ്റവും ശുദ്ധമായ ഉറവിടം ആയിരുന്നു. പഞ്ചസാരയുടെ വകഭേദം (ക്ഷമിക്കണം, ഇവയുടെ ഒക്കെ രസതന്ത്ര സൂത്ര വാക്യങ്ങള്‍ ഇപ്പോള്‍ മറന്നു പോയി), ദഹന രസത്തിന്റെ ആവശ്യമില്ലാതെ തന്നെ ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് നേരിട്ട് കടക്കുവാനുള്ള കഴിവ് എന്നിവ ചാരായാതെ കഠിനമായി അധ്വാനിക്കുന്നവര്‍ക്ക് സിരകളില്‍ ഊര്‍ജം പകരുന്ന "മരുന്ന്" തന്നെയായിരുന്നു. അധ്വാനിക്കാത്തവര്‍ക്കും ഭാരം ചുമക്കാത്തവര്‍ക്കും അത് സിരകളില്‍ ലഹരി ആയിരുന്നു പകര്‍ന്നത്.
രാവിലെ മുതല്‍ വൈകുന്നേരം വരെ പണിയെടുത്തിട്ടു വൈകുന്നേരം ഒരു കുപ്പി (ഫുള്‍ എന്ന് പറയുന്ന 750 ml) ചാരായം കുടിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല എന്നത് പോലെ സുഖ ജീവിതം നയിച്ചിരുന്നവരെ (ആണുങ്ങളെയും പെണ്ണുങ്ങളെയും) എനിക്കറിയാം (ഇപ്പോഴത്തെ പല ആണുങ്ങള്‍ക്കും അന്നത്തെ നളിനി ജമീല കഴിക്കുന്ന അത്ര മദ്യം (ചാരായം അല്ല) കഴിക്കാനുള്ള ആമ്പിയര്‍ ഇല്ലെന്നു അവരുടെ "ആത്മകഥയില്‍" പറയുന്നുണ്ട്). ഇങ്ങനെയൊക്കെ ഉള്ള അക്കാലത്ത്, ഒരിക്കലും ഒരു പുരുഷന് സ്ത്രീയെ പീഡിപ്പിക്കാന്‍ പറ്റുമായിരുന്നില്ല. നടന്നിരുന്നത് ബലാല്‍സംഗം തന്നെ.
സ്ത്രീ സമത്വം, സ്ത്രീ പുരോഗമനം, ഫെമിനിസം (അതിന്റെ അര്‍ത്ഥമോ, മലയാളമോ എനിക്കറിയില്ല, സ്ത്രീകളെ സംബന്ധിക്കുന്ന എന്തോ ഒരു കുന്തം എന്ന് മാത്രം അറിയാം), പെണ്ണെഴുത്ത് എന്നിങ്ങനെ പെണ്ണുങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് ഒരു ബലാത്സംഗം പോലും ഇവിടെ നടക്കുന്നില്ല എന്നത് നല്ല കാര്യം തന്നെ. പക്ഷേ വര്‍ധിച്ചു വരുന്ന പീഡനങ്ങള്‍ക്ക് എന്ത് ഉത്തരമാണ് നല്‍കാന്‍ കഴിയുന്നത്?
ബോധോദയമുണ്ടായപ്പോള്‍ എനിക്ക് മേല്പടി സമസ്യക്ക് ഉത്തരം കിട്ടി.
ഇന്നത്തെ സ്ത്രീകള്‍ അബലകള്‍ ആണ്. ആരെങ്കിലുംഅനാവശ്യമായി ദേഹത്ത് തൊടുന്ന സമയത്ത് അബലകളായ അവര്‍ പെട്ടെന്ന് തളര്‍ന്നുപോകുന്നു. അവരുടെ തൊണ്ടക്കുഴി വറ്റി വരളും നാക്കുകള്‍ താഴ്ന്നുപോകും അവരുടെ പല്ലും നഖവും പൊഴിഞ്ഞു പോകും. സര്‍വോപരി അവര്‍ അസ്തപ്രജ്ഞര്‍ ആകും (അതെന്തെന്നു ചോദിക്കരുത്, എനിക്കറിയില്ല). അത് മാത്രമോ, ഇപ്പോള്‍ ഇവരെയൊക്കെ പീഡിപ്പിക്കുന്ന സ്ഥലങ്ങള്‍ വിജനങ്ങള്‍ അല്ല, കാടില്ലാത്തത് കൊണ്ട് കാട്ടുപ്രദേശങ്ങളും അല്ല. ധാരാളം ആളുകള്‍ കൂടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ സ്വന്തം അമ്മ ധ്യാന നിരതയായി ഇരിക്കുന്ന (എന്റെ ധ്യാനം പോലത്തെ ധ്യാനമാണെന്ന് ഞാന്‍ പറയില്ല - അത് എന്നെപോലുള്ള യോഗീ വര്യന്മാര്‍ക്ക് മാത്രേ പറ്റൂ) സ്വന്തം വീട്ടിലെ സ്വന്തം കിടപ്പുമുറി, ലോഡ്ജുകള്‍, ആഡംബര കാറുകള്‍ തുടങ്ങിയ, ഒരു പീഡനത്തെ ഒരു വിധത്തിലും ബലാല്‍സംഗം ആക്കി തീര്‍ക്കാന്‍ പറ്റാത്ത നിഗൂഡ പ്രദേശങ്ങള്‍ ആണ് പീഡിതരും പീഡകരും ഒരുപോലെ തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഒരു പഴുതുമില്ലാത്ത ഇടങ്ങളില്‍ വച്ച്, പണ്ടത്തെ ആണുങ്ങളുടെ ആമ്പിയര്‍ ഇല്ലാത്ത കശ്മലന്മാര്‍ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? മാധ്യമ സിണ്ടിക്കേറ്റു പറഞ്ഞാല്‍ പോലും പൊതുജനം വിശ്വസിക്കില്ല. അങ്ങനെ പറഞ്ഞാല്‍ അതില്‍ ഇക്കിളി കുറവായിരിക്കും എന്നത് കൊണ്ട് മാധ്യമ സിണ്ടിക്കേറ്റു അത് പറയുകയും ഇല്ല. മേല്പടി പീഡനം ഒരു രഹസ്യമാണ്. മൂന്നാമതൊരാള്‍ അതൊരു പീഡനം ആണെന്ന് പറയുന്നത് വരെ, അല്ലെങ്കില്‍ പീഡകന്‍ തന്നെയല്ലാതെ (ചിലപ്പോള്‍ 'തങ്ങളെ' അല്ലാതെ) വേറെ ആരെയെങ്കിലും പീഡിപ്പിച്ചു തുടങ്ങുന്നതുവരെ ആദ്യം പറഞ്ഞ അസ്തപ്രന്ജ്ജത അവരില്‍ നിന്നും വിട്ടുമാറില്ല.
അങ്ങനെ അങ്ങനെ പഴയ പാവം ബലാത്സംഗം എന്ന സാധനത്തിനു ഇന്നത്തെ അബലകളായ സ്ത്രീകള്‍ കാരണം ക്ലാസ്സിക്കല്‍ പദവി നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയും ബലാത്സംഗം എന്നത് എന്താണെന്ന് നിങ്ങള്ക്ക് മനസ്സിലായില്ലെങ്കില്‍ ചുരുക്കി പറയാം. ബാലന്‍ കെ. നായര്‍ തുടങ്ങിയ പ്രഭൃതികള്‍ ചെയ്തിരുന്നത് ബലാത്സംഗവും നീലത്താമരയിലെ ലവന്‍ ചെയ്തത് പീഡനവും.
ഒരു ചെറിയ സാങ്കല്പിക സിനിമാ കഥ കൂടി പറഞ്ഞുകൊണ്ട് ചുരുക്കാം.
പലതവണ പ്രേമാഭ്യര്‍ത്ഥന നടത്തിയിട്ടും തള്ളിക്കളഞ്ഞു നസീര്‍ിനെ പ്രേമിച്ച ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) കെ.പി. ഉമ്മര്‍ കാറില്‍ തട്ടിക്കൊണ്ടു പോകുന്നു. കാടിന് നടുവിലെ കൊട്ടാരത്തില്‍, ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) കെ.പി. ഉമ്മര്‍ ബലാല്‍സംഗം ചെയ്യുന്നു. ഷീല (അല്ലെങ്കില്‍ ജയഭാരതി) നിലവിളിക്കുന്നു, ദുഷ്ടാ ദുഷ്ടാ എന്ന് നിലവിളിക്കുന്നു... പ്രേം നസീര്‍ വരുന്നു. ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) രക്ഷിക്കുന്നു. ഇത് ഫ്ലാഷ്ബാക്ക്‌.
ഇക്കാലം: മിസ്റ്റര്‍ എക്സ് മിസ്‌ എ യെ മിസ്സ്‌ കാള്‍ ചെയ്യുന്നു, പരിചയപ്പെടുന്നു, ഐസ്ക്രീം കഴിക്കുന്നു. കാറില്‍ കയറ്റുന്നു. പഞ്ച നക്ഷത്ര ഹോട്ടലില്‍ പോകുന്നു. പീഡിപ്പിക്കുന്നു. പീഡനത്തിന്റെ തുടക്കത്തില്‍ മിസ്സ്‌. എ ദുഷ്ടാ ദുഷ്ടാ എന്ന് വിളിക്കുന്നു. വിളി കേള്‍ക്കാന്‍ ആരും വരുന്നില്ല. മിസ്സ്‌. എ അബലയാകുന്നു... അതുകൊണ്ട് ദുഷ്ടാ ദുഷ്ടാ എന്ന വിളി ദുഷ്ടേട്ടാ ദുഷ്ടേട്ടാ എന്നും ഏട്ടാ ഏട്ടാ എന്നും രൂപാന്തരം പ്രാപിക്കുന്നു.
പിന്‍കുറിപ്പ്‌:
ഇത് ആരുടെയെങ്കിലും വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മന:പൂര്‍വമാണ്.

Friday, August 26, 2011

Prithvirajappan- പൃഥിരാജില്‍ നിന്ന് രാജപ്പനിലേയ്ക്കുള്ള ദൂരം


രാജപ്പന്‍ ഒരു സൂചകമായിരുന്നു. ശ്രീനിവാസന്‍ സൃഷ്ടിച്ച ഒന്നാന്തരമൊരു പ്രതിരൂപം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'ഉദയനാണ് താര'ത്തിലെ രാജപ്പനെ പെട്ടെന്നൊന്നും ആരും മറക്കില്ല. സിനിമാരംഗത്തുള്ളവരായാലും സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരായാലും രാജപ്പന്‍ ഞാന്‍ തന്നെയല്ലേ എന്ന് ഒരിക്കലെങ്കിലും സ്വയം ചോദിച്ചിരിക്കും. കാരണം ഓരോ മനുഷ്യന്റെയും ഉള്ളിലേയ്ക്കിറങ്ങിച്ചെന്നാല്‍ അവരില്‍ ഒരു രാജപ്പനെ കണ്ടെത്താനാവും. ഇക്കാലത്ത് പ്രത്യേകിച്ചും. അവര്‍ ആശയങ്ങളുടെ മോഷ്ടാക്കളാണ്. അപ്രതീക്ഷിതമായി വന്നു ചേരുന്ന ഭാഗ്യങ്ങളും ജനസമ്മതിയും കൊണ്ട് അഹങ്കാരികളായവരാണ്. പൊങ്ങച്ചത്തിന്റെ നിറകുടങ്ങളാണ്. ഞാനെന്ന ഭാവം മാത്രം കൈമുതലായുള്ളവരാണ്...

രാജപ്പന്‍ ഒരു സൂചകമായിരുന്നു. ശ്രീനിവാസന്‍ സൃഷ്ടിച്ച ഒന്നാന്തരമൊരു പ്രതിരൂപം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'ഉദയനാണ് താര'ത്തിലെ രാജപ്പനെ പെട്ടെന്നൊന്നും ആരും മറക്കില്ല. സിനിമാരംഗത്തുള്ളവരായാലും സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരായാലും രാജപ്പന്‍ ഞാന്‍ തന്നെയല്ലേ എന്ന് ഒരിക്കലെങ്കിലും സ്വയം ചോദിച്ചിരിക്കും. കാരണം ഓരോ മനുഷ്യന്റെയും ഉള്ളിലേയ്ക്കിറങ്ങിച്ചെന്നാല്‍ അവരില്‍ ഒരു രാജപ്പനെ കണ്ടെത്താനാവും. ഇക്കാലത്ത് പ്രത്യേകിച്ചും. അവര്‍ ആശയങ്ങളുടെ മോഷ്ടാക്കളാണ്. അപ്രതീക്ഷിതമായി വന്നു ചേരുന്ന ഭാഗ്യങ്ങളും ജനസമ്മതിയും കൊണ്ട് അഹങ്കാരികളായവരാണ്. പൊങ്ങച്ചത്തിന്റെ നിറകുടങ്ങളാണ്. ഞാനെന്ന ഭാവം മാത്രം കൈമുതലായുള്ളവരാണ്.

'ഉദയനാണ് താരം' സംഭവിച്ചിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആളുകളുടെ മനസ്സില്‍ എന്തുകൊണ്ടാണ് രാജപ്പന്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്? അവര്‍ നിത്യ ജീവിതത്തില്‍ പലയിടത്തുവച്ചും രാജപ്പന്‍മാരെ കണ്ടുമുട്ടുന്നതു കൊണ്ടാണ് അത്. മനുഷ്യന്റെ ഞാനെന്ന ഭാവത്തെ കണക്കിന് പരിഹസിച്ച പൊതുജനത്തിന് മുന്നില്‍ അപഹാസ്യരാക്കി വിട്ട സിനിമാ എഴുത്തുകാര്‍ വിരളമാണ്. ശ്രീനിവാസന്‍ ആ ഗണത്തില്‍ അഗ്രഗണ്യനാവുന്നു. അഴകിയ രാവണന്‍, ഉദയനാണ് താരം, ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം തുടങ്ങിയ നിരവധി സിനിമകളിലൂടെ അദ്ദേഹമത് തെളിയിച്ചു കഴിഞ്ഞു.

രാജപ്പനെ ഇപ്പോള്‍ വീണ്ടും ഓര്‍മയിലേയ്ക്കു കൊണ്ടുവരുന്നത് 'പൃഥിരാജപ്പന്‍' എന്ന ശീര്‍ഷകത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ്. യു ട്യൂബിലൂടെ ആദ്യം എത്തിയ ആ വീഡിയോ പിന്നീട് ഇ മെയിലുകളും ഫെയ്സ് ബുക്ക് വാള്‍പോസ്റ്റും വഴി ലക്ഷക്കണക്കിന്‌ ആളുകളിലേയ്ക്ക് എത്തിക്കഴിഞ്ഞു. ഓരോ ദിവസവും ഇമെയില്‍ ബോക്സ് തുറക്കുമ്പോള്‍ ആദ്യം കാണുന്നത് ആരെങ്കിലും അയച്ചു തരുന്ന ഈ വീഡിയോ ലിങ്കാണ്. ഒരു പക്ഷേ ഉദയനാണ് താരത്തിനു ലഭിച്ചിടത്തോളം തന്നെ പ്രശസ്തി പതിനൊന്നു മിനിറ്റോളമുള്ള ഈ വീഡിയോയ്ക്കും ലഭിച്ചു കഴിഞ്ഞു.


മലയാളത്തിന്റെ യുവനടനും നിര്‍മാതാവുമൊക്കെയായ പൃഥിരാജ്, ഭാര്യ സുപ്രിയ എന്നിവരുമായി ഏഷ്യാനെറ്റില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖമാണ് 'പൃഥിരാജപ്പന്റെ' വിഷയം. കൈരളി ചാനല്‍ വിട്ട് ഏഷ്യാനെറ്റില്‍ എത്തിയ ബ്രിട്ടാസ് അവിടെ ആദ്യമായി നടത്തുന്ന അഭിമുഖം എന്ന നിലയില്‍ അതുകാണാന്‍ ആകാംക്ഷയുണ്ടായിരുന്നു. അഭിമുഖം കണ്ടു കഴിഞ്ഞപ്പോള്‍ നിരാശയാണ് തോന്നിയത്. പൃഥിരാജ് എന്ന നടന്‍ ഇങ്ങനെയൊന്നുമായിരുന്നില്ല ആ അഭിമുഖത്തില്‍ നിറഞ്ഞുനില്‍ക്കേണ്ടിയിരുന്നത്.​ പൊതുവേ, ഞാനെന്നഭാവവും, സ്വല്‍പ്പം അഹങ്കാരവുമൊക്കെയുള്ള ഒരു നടനായിട്ടാണ് പൃഥിരാജ് ഫീല്‍ഡില്‍ അറിയപ്പെടുന്നത്. അസൂയാലുക്കളുടെ കുപ്രചരണമെന്നോ, ശത്രുക്കള്‍ പറഞ്ഞു പരത്തുന്ന നുണക്കഥയെന്നോ എല്ലാം അതിനെ വ്യാഖ്യാനിക്കാമായിരുന്നു.

ജനങ്ങള്‍ക്ക്‌ തന്നെക്കുറിച്ചുള്ള ധാരണ(തെറ്റുദ്ധാരണയുമാവാം) മാറ്റിയെടുക്കാനുള്ള നല്ലൊരു ഫ്ലാറ്റ്ഫോമായി ഏഷ്യാനെറ്റ് അഭിമുഖത്തെ പൃഥിരാജിന് മാറ്റിയെടുക്കാമായിരുന്നു. അതിനുപകരം, ആ ധാരണകളെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഞാനെന്ന ഭാവം, താന്‍പോരിമ, മറ്റുള്ളവരോടുള്ള പുച്ഛം എന്നിവയൊക്കെയാണ് പൃഥിരാജ് ആ അഭിമുഖത്തിനിടയില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വച്ചത്. ഇംഗ്ലീഷ് ഭംഗിയായി സംസാരിക്കുന്ന നടന്‍ സൗത്ത് ഇന്ത്യയില്‍ പൃഥിരാജല്ലാതെ മറ്റാരുണ്ട് എന്നൊക്കെ ചോദിച്ച്, നവവധു സുപ്രിയ മേനോനും തന്റെ റോള്‍ ഭംഗിയാക്കി. പലപ്പോഴും അഭിമുഖം തീര്‍ത്തും അരോചകമായി. താന്‍ ഒരു വലിയ സംഭവമാണെന്നു സ്ഥാപിക്കുകയാണോ പൃഥിരാജിന്റെ ലക്‌ഷ്യം എന്ന് പ്രേക്ഷകര്‍ സംശയിച്ചാല്‍ തെറ്റുപറയാനാവില്ല.

ഏതായാലും ഈ അഭിമുഖം കണ്ടു രോഷാകുലനായ ഒരാള്‍, അല്ലെങ്കില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന വീഡിയോ നിര്‍മിച്ചു പ്രചരിപ്പിക്കുന്നത്. ശ്രീനിവാസന്റെ രാജപ്പനെ പൃഥിരാജിന്റെ സ്വത്വത്തോട് ചേര്‍ത്തുവയ്ക്കുന്ന വീഡിയോ അല്പം കടന്നകൈയാണെന്ന് പറയാതെ തരമില്ല. എന്നാല്‍ സാങ്കേതിക തികവോടെയാണ് അതു നിര്‍മിച്ചിരിക്കുന്നത്. ആവശ്യത്തിനു ക്ലിപ്പിങ്ങുകള്‍ അവസരോചിതമായി എഡിറ്റു ചെയ്തുണ്ടാക്കിയ വീഡിയോ, പൃഥിരാജിന്റെ ചാനല്‍ അഭിമുഖം കണ്ടവര്‍ക്ക് കൂടുതല്‍ രസിക്കുമെന്നകാര്യം ഉറപ്പ്.

മലയാളിയെ അറിയാത്തതാവാം ഒരു പക്ഷേ പൃഥിരാജിന് പറ്റിയ അബദ്ധം...  പുറം നാടുകളില്‍ വളരുന്ന മലയാളികള്‍ക്ക് കേരളത്തിലുള്ളവരോട് പുച്ഛമാണെന്ന് പൊതുവേ പറയാറുണ്ട്‌. പക്ഷേ, തന്നെ നടനാക്കിയതും സ്റ്റാര്‍ ആക്കിയതും മലയാളി പ്രേക്ഷകര്‍ ആണെന്ന കാര്യം വിസ്മരിക്കാമോ? ചിലപ്പോള്‍, പൃഥിയുടെ പ്രായമായിരിക്കാം പ്രശ്നം. അറുപതു വയസാകുമ്പോള്‍ സിനിമയില്‍ ചെറുപ്പക്കാരനായി അഭിനയിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകില്ല എന്ന് ഈ നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ആരെയൊക്കെയോ ഉന്നം വച്ചുള്ള അഭിപ്രായമാണ്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് നടന്റെ പ്രായത്തെയല്ല. ഒരു കഥാപാത്രം അയാളുടെ കൈയില്‍ ഭദ്രമാണോ എന്നാണു അവര്‍ നോക്കുന്നത്. പ്രേക്ഷകന്‍ കൈവിട്ടാല്‍ നടന്‍ ഒന്നുമല്ലാതാകും. എത്രയോ ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. അഹങ്കാരത്തിന്റെ പരമകോടിയിലെത്തുമ്പോള്‍ ശ്രീനിവാസന്റെ രാജപ്പനും സംഭവിക്കുന്നത്‌ അതാണ്. എന്നാല്‍, അയാള്‍ അറിയാതെയും അയാളെ ഭയപ്പെടുത്തിയും ചിത്രീകരിച്ച് ഒരു സിനിമ പൂര്‍ത്തിയാവുമ്പോള്‍, ആ സിനിമയിലെ രാജപ്പന്റെ അഭിനയം കണ്ടു ജനം കൈയടിക്കുന്നുണ്ട്. പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നത് കഥാപാത്രത്തെയാണ് എന്നതിന്റെ തെളിവാണ് ആ കൈയടി.

പൃഥിരാജ് നല്ല നടനാണ്‌. ചില പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. ജനം ഇഷ്ടപ്പെടുന്നത് ആ നടനെയാണ്. പൃഥിരാജ് രാജപ്പനായാല്‍ അതേ ജനം പുറം തിരഞ്ഞു നില്‍ക്കും. അതുണ്ടാവാതിരിക്കട്ട....

Swantham..
Liju

Thursday, August 11, 2011

നമ്മള്‍ തമ്മില്‍ (ലിവിംഗ് ടുഗതര്‍) (LIVING TOGETHER)



6. 8. 2011 ശനിയാഴ്ച ഏഷ്യാനെടില്‍ നടന്ന നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാം എത്രപേര്‍ കണ്ടു എന്ന് പറയാന്‍ ആവില്ല.
ലിവിംഗ് ടുഗതര്‍ എന്നതായിരുന്നു വിഷയം. അതായതു വിവാഹം കഴിക്കാതെ ആണും പെണ്ണും ഒരുമിച്ചു താമസിക്കുക.

പരിപാടി തുടങ്ങുന്നതിനു മുന്‍പ് കുറെ വിശിഷ്ട വ്യക്തികളെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് പരിചയപെടുത്തി. (ഇടവേള ബാബു, സീരിയല്‍ അഭിനേത്രി മായ വിശ്വനാദ്, ചെറിയാന്‍ ഫിലിപ്) തുടങ്ങിയവരായിരുന്നു. പ്രായവും, പക്വതയും, സമുഹത്തില്‍ അറിയപെടുന്നവരുമായ കുറെ വ്യക്തികള്‍. മറുവശത്ത് ഇന്നത്തെ തലമുറയിലെ ഇരുപത്തിനും മുപ്പതിനും ഇടയിലുള്ള കുറെ യുവാക്കളും, യുവതികളും ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് രണ്ടു അഭിപ്രായം ഉള്ളവര്‍ തമ്മില്‍ ഉള്ള തര്‍ക്കം ആണല്ലോ നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാം. ഇ വിഷയത്തിലും വന്നിരിക്കുന്ന യുവാക്കളും യുവതികളും ലിവിംഗ് ടുഗതരിനെ അനുകുലികുകയും മേപ്പടി പക്വതയാര്‍ന്ന മുതിര്നവര്‍ അതിനെ എതിര്‍ത്ത് അതിന്‍റെ ദോഷ വശങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്യും എന്നായിരുന്നു പ്രോഗ്രാം തുടങ്ങുന്നതിനു മുന്‍പുവരെ ഞാന്‍ വിചാരിച്ചു കൊണ്ടിരുന്നത്. പ്രോഗ്രാം തുടങ്ങികഴിഞ്ഞു മുതിര്നവര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന അല്ലെങ്കില്‍ ഉപദേശിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നും. ഇഷ്ടപെട്ടവര്‍ തമ്മില്‍ തോന്നുമ്പോള്‍ ഒരുമിച്ചു ജീവിക്കാനും മടുതുകഷിഞ്ഞാല്‍ ഉടന്‍ അടുത്ത ഇണയെ കണ്ടുപിടിക്കനുംയിരുന്നു ഉപദേശങ്ങള്‍. ഇതിനിടയില്‍ എന്തിനാണ് കല്യാണം പിന്നെ വിവാഹ മോചനം എന്നി നുലമാലകള്‍. സ്വന്തം മക്കളുടെ പ്രായം ഉള്ള കുട്ടികലോടാണ് ഇത്തരത്തില്‍ ഉപദേശം കൊടുക്കുന്നത് എന്ന് അവര്‍ ഒര്കുന്നില്ല. അതില്‍ പങ്കെടുത്ത മായ വിശ്വനാഥഇന് കേരള സംസ്കാരം തന്നെ മുഴുവനായി മാറ്റി മരിച്ചാല്‍ സവ്കര്യം ആയിരുന്നു എന്ന് തോന്നുന്നു. പറഞ്ഞു വരുമ്പോള്‍ അവരുടെ സുഹൃത്തുക്കള്‍ എല്ലാം കല്യാണം കഴിച്ചു കുഴാപത്തില്‍ ചാടിയവര്‍ ആണത്രെ. അതുകൊണ്ട് അവര്‍ ഉടന്‍ തന്നെ ഏതോ ഒരു ആണ്‍ സുഹൃത്തുമായി ഒരുമിച്ചു താമസിക്കാന്‍ പോകുന്നു എന്നാണ് അറിയാന്‍ ആ ചര്‍ച്ചയില്‍ പറഞ്ഞത് (തൊലിക്കട്ടി അപാരം). ഇനി മറ്റൊരു വ്യക്തി (പേര് ഓര്‍ക്കുന്നില്ല) എന്ടുപരഞ്ഞാലും അമേരിക്കയില്‍ അങ്ങനെയാണ്, ഫ്രാന്‍സില്‍ ഇങ്ങനെയാണ് എന്നൊക്കെയായിരുന്നു സംസാരം. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സംസ്കാരം ഇവിടെ കൊണ്ടുവന്നാല്‍ നന്നായിരിക്കും. ഇടവേള ബാബുവിന് കുട്ടികളെ ചുമക്കാന്‍ വയ്യ പോലും അദേഹത്തിന്റെ അച്ഛനും അമ്മയും അദേഹത്തെ ചുമന്നത് മറന്നുപോയി എന്ന് തോന്നുന്നു. വേറെ ഒരാള്‍ പറയുന്നു ലിവിംഗ് ടുഗതര്‍ അമ്പതു വര്ഷം മുന്‍പേ വരേണ്ടതായിരുന്നു. കേരളം ഇപ്പോള്‍ അമേരിക്കയെക്കളും അമ്പതു വര്ഷം പിന്നിലാണ് എന്ന്. (വേറെ ഒന്നും വന്നില്ലെങ്ങിലും ഇത് വന്നു കിട്ടിയാല്‍ അദേഹത്തിന് സമാധാനം ആയി എന്ന് തോന്നുന്നു. മാത്രമല്ല ബാക്കി എല്ലാ കാര്യത്തിലും നമ്മള്‍ ഇപ്പോള്‍ അമേരിക്കക് മുന്പിലാണല്ലോ). ഇനി വേറെ ഒരു ആന്റി ആന്റിയുടെ കാര്യമാണ് ബഹുരസം. ആന്റി കല്യാണം കഴിഞ്ഞു ആന്റ്യുടെ മക്കളെയൊക്കെ സേഫ് ആക്കി. എന്നിട്ട് മുന്‍പിലിരിക്കുന്ന കുട്ടികളെ ഉപ്ടെസിക്കുകയാണ് തുടങ്ങു ലിവിംഗ് ടുഗതര്‍.
എന്താണ് ഇവര്‍ ഉദേശിക്കുന്നത് അപ്പനില്ലാത്ത, അവകാസികളില്ലാത്ത കുട്ടികളെ കൊണ്ട് കേരളം നിരക്കണോ. വിദേശികള്‍ പലരും ഇപ്പോള്‍ നമ്മുടെ സംസ്കാരത്തില്‍ ആകൃഷ്ടരായി ഇവിടെ വന്നു നമ്മുടെ ആചാരപ്രകാരം വിവാഹം കഴിക്കുന്നത് പത്രത്തിലും മറ്റും കാണാം. അതിനിടയില്‍ നമ്മുടെ മഹാന്മാരുടെ ചിന്ത കൊള്ളാം. അല്ലെങ്ങിലെ പത്രം നിവിര്‍ത്തു നോക്കാന്‍ വയ്യ അമ്മാതിരി സായിപ്പു പോലും അന്തംവിട്ടു പോകുന്ന പ്രവര്‍ത്തികളാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. എന്ത് ഉറപ്പിന്മേല്‍ ആണ് ഒരു പെണ്ണ് വിവാഹം കഴിക്കാതെ ഒരു പുരുഷനോട് ഒപ്പം താമസിക്കുക. അവന്‍ അവളെ കളഞ്ഞിട്ടു പോയാല്‍ എന്ത് ചെയ്യും. അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ എന്ത് ചെയ്യും. തുടങ്ങി ചിന്തിക്കാന്‍ പോലും കഴിയാത്ത നിരവധി പ്രശ്നങ്ങള്‍ പൊങ്ങിവരും. ഇ പുരോഗമന വാദികള്‍ പറയുന്ന കാര്യം വിവാഹ മോചനം നേടാന്‍ കോടതി കയറണ്ട എന്ന ഗുണമാണ്. പക്ഷെ ഇപ്പോള്‍ ഉള്ളതിന്റെ പത്തിരട്ടി പ്രശ്നങ്ങള്‍ ആവും ഉണ്ടാകുക. പിന്നെ മായ വിശ്വനാദ് ഉടന്‍ തന്നെ ഏതോ പുരുഷനുമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കാന്‍ പോകുന്നു എന്ന് പറയുന്നു. അഥവാ അങ്ങനെ പോയാല്‍ തൊട്ടടുത്ത വീട്ടില്‍ ഒരു അനാശാസ്യ പ്രവര്ടി നടക്കുന്നു എന്ന് സങ്കല്പിക്കുക. പോലീസ് വന്നാല്‍ ഇതില്‍ ഇതാണ് ലിവിംഗ് ടുഗതര്‍ ഇതാണ് അനാശാസ്യം എന്ന് എങ്ങനെ മനസിലാക്കാം.
പക്ഷെ ഒരുകാര്യം മാത്രം ഇ പരിപാടി കണ്ടുകൊണ്ടിരുന്നപ്പോള്‍ സമാധാനം ഉണ്ടാക്കി പരിപാടിയില്‍ പങ്കെടുത്ത ചെറുപ്പക്കാര്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയായിരുന്നു. ലിവിംഗ് ടുഗതരിനെ എതിര്‍ത്ത ഒരു അഭിഭാഷക ആ കാര്യം ചുണ്ടികട്ടിയപ്പോള്‍ ജോണ്‍ ബ്രിട്ടാസ് അതുരപ്പിക്കാന്‍ എല്ലാ യുവതിയുവക്കലോടും നിങ്ങള്‍ ലിവിംഗ് ടുഗതരിനെ അനുകുളിക്കുന്നോ എന്ന് ചോദിച്ചു. ആരും അനുകൂലിക്കുന്നില്ല എന്നായിരുന്നു മറുപടി ഒരു പയ്യന്മാത്രം കൈ പൊക്കി അവനാകട്ടെ വിവാഹം വരെ ലിവിങ്ങ്ടുഗേതര്‍ മതി എന്നായിരുന്നു മറുപടി (പാവം അവിടെ നടക്കുന്നത് എന്താണെന്നു അവനു മനസിലായില്ല)
എന്തായാലും സാക്ഷര കേരളം എന്ഗോട്ടാണോ പോകുന്നത് എന്ന ആശങ്കയോടെ നിര്ത്തുന്നു.

Thursday, February 17, 2011

അടുത്തത് യുഡിഎഫ് സര്‍ക്കാരാണെന്നുറപ്പിച്ചോ ?

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞു എന്നും നമ്മളെല്ലാവരും കൂടി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വോട്ടു ചെയ്ത് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ കാലാവധി കഴിഞ്ഞിറങ്ങുന്ന മുറയ്‍്ക്ക് ആ ടീം കയറി ഭരണം തുടങ്ങുമെന്നുമുള്ള കാര്യങ്ങള്‍ ഞാന്‍ മാത്രമേ അറിയാത്തതായുള്ളോ അതോ നിങ്ങളും അറിഞ്ഞിട്ടില്ലേ ?

ഇന്നലത്തെ ബജറ്റിനെപ്പറ്റിയുള്ള യുഡിഎഫുകാരുടെ പ്രതികരണം കണ്ടപ്പോള്‍ മുതലാണ് എനിക്കു സംശയം തോന്നിത്തുടങ്ങിയത്. ബാലകൃഷ്ണപിള്ള അകത്തുപോയി. പാമൊലിന്‍ കേസിലേക്ക് ഉമ്മന്‍ ചാണ്ടിയെക്കൂടി വലിച്ചിടാന്‍ മുസ്തഫ ആഞ്ഞു ശ്രമിക്കുന്നുണ്ട്. കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതി അഴിമതി കേസില്‍ ജേക്കബിന്റെ കാര്യവും കയ്യാലപ്പുറത്താണ്. കുഞ്ഞാലിക്കുട്ടി സാഹിബ് ഐസ്ക്രീം കേസില്‍ പാറിപ്പറന്നു നില്‍ക്കുകയാണ്. അഥവാ മണ്ടന്മാരായ നമ്മള്‍ വോട്ടു ചയ്തു വിജയിപ്പിച്ചാലും യുഡിഎഫില്‍ ഗൗരിയമ്മയും മാണിസാറുമല്ലാതെ വല്ലവരും പുറത്തുണ്ടാവുമോ എന്നുറപ്പു പറയാറായിട്ടില്ല. മുഖ്യമന്ത്രിയാവാന്‍ റെഡിയാണെന്ന മട്ടില്‍ വയലാര്‍ രവി ഗദ്ഗദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. എല്ലാവരും അകത്തുപോകുന്ന സാഹചര്യം വന്നാല്‍ കെ.മുരളീധരനു പോലും സ്വപ്നങ്ങള്‍ നെയ്യേണ്ടി വരും.

എല്‍ഡിഎഫ് ഭരണം അത്ര മോശമായിരുന്നില്ല എന്നാണെന്റെ വ്യക്തിപരമായ വിലയിരുത്തല്‍. മുന്‍ യുഡിഎഫ് ഭരണകാലത്തെപ്പോലെ ഇവിടെ ഭരണം ഇല്ലാത്ത ഒരു അവസ്ഥ ഒരു ഘട്ടത്തിലും ഉണ്ടായില്ല. വിവാദങ്ങള്‍ ധാരാളമുണ്ടായെങ്കിലും വികസനപ്രവര്‍ത്തനങ്ങളും നടന്നു. പൊതുമേഖലാ സ്ഥാപനങ്ങളോട് കാണിച്ച കാരുണ്യത്തിനു മാത്രം ഈ സര്‍ക്കാര്‍ ജനങ്ങളുടെ കൃതജഞത അര്‍ഹിക്കുന്നുണ്ട്. പണി കൊടുത്ത് പണി കൊടുത്ത് പാര്‍ട്ടി ഒതുക്കിക്കൊണ്ടു വന്ന വിഎസിന് ഇന്ന് പാര്‍ട്ടിയെക്കാള്‍ തിളക്കമുണ്ട് എന്നത് അംഗീകരിച്ചേ മതിയാവൂ. ഇങ്ങനെയൊരു സാഹചര്യത്തില്‍ പുതുപ്പള്ളിക്കാരന്റെ സ്വപ്നലോകം യാഥാര്‍ഥ്യമാകും എന്നത് തിരഞ്ഞെടുപ്പു കഴിയും വരെയെങ്കിലും ആരും ഉറപ്പിച്ചു പറയാതിരിക്കുന്നതാണ് നല്ലത്.

ശ്രീ രമേശ് ചെന്നിത്തലയുടെ ബജറ്റ് പ്രതികരണം ശ്രദ്ധിക്കുക. അവശേഷിക്കുന്ന 3 മാസം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കരിന് ഇവിടെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. വരുന്ന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‍ക്കാന്‍ വേണ്ടി മനപൂര്‍വം വലിയ ബാധ്യതകള്‍ ഉണ്ടാക്കി വച്ചിരിക്കുകയാണ് ധനമന്ത്രി. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട്, ജനങ്ങളെ കയ്യിലെടുക്കാന്‍ വേണ്ടിയാണ് ഈ ബജറ്റ് എന്നതാണ് പൊതുവാദം. സത്യമായിരിക്കാം. എന്റെ ചോദ്യം തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടെങ്കിലും ജനോപകരാപ്രദമായ ഒരു ബജറ്റ് അവതരിപ്പിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറാവുന്നതിനെ എങ്ങനെയാണ് കുറ്റപ്പെടുത്താനാവുക ? തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴും ജനദ്രോഹ ബജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാരാണോ നല്ല സര്‍ക്കാര്‍ ?

മറ്റൊന്ന്, ഈ ബജറ്റ് അടുത്ത സര്‍ക്കാരിനിട്ടുള്ള പണിയാണെന്ന പോയിന്റാണ്. അടുത്തത് യുഡിഎഫ് സര്‍ക്കാരാണ് എന്നിവിടെ ആരും എഴുതിവച്ചിട്ടില്ല. അങ്ങനെ ആണെന്നുള്ള ചിലരുടെ വിശ്വാസം ജനാധിപത്യസംവിധാനത്തോടും ജനങ്ങളുടെ വോട്ടവകാശത്തോടുമുള്ള വെല്ലുവിളിയാണ്, ധാര്‍ഷ്ട്യമാണ്. മൂന്നു മാസം മുമ്പ് ഇവിടെ തിരഞ്ഞെടുപ്പു നടന്നിരുന്നെങ്കില്‍ യുഡിഎഫ് ചിലപ്പോള്‍ തൂത്തുവാരിയേനെ.ഇനി ഒന്നും പറയാന്‍ പറ്റില്ല. വിഎസ് പിന്നെയും പഴയ തിളക്കത്തിലെത്തി നില്‍ക്കുന്നു. ബജറ്റില്‍ അത്രയ്‍ക്കു വിശ്വാസമില്ലെങ്കില്‍, അടുത്ത സര്‍ക്കാരിനിട്ടുള്ള പണിയാണെങ്കില്‍ എല്‍ഡിഎഫിനെ തന്നെ ചുമ്മാ അങ്ങു ജയിപ്പിച്ചു വിട്, പണി അവന്മാര്‍ക്കു തന്നെയിരിക്കട്ടെ ! അതല്ല, ബജറ്റില്‍ പറയുന്ന പണി ചെയ്യാനറിയാത്തവരാണ് യുഡിഎഫുകാര്‍ എന്നാണെങ്കില്‍ അതിനു പണി വേറെയാണ്.

തിരഞ്ഞെടുക്കടുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പത്രം എടുത്തു പരിശോധിച്ചിട്ടല്ല ജനം വോട്ടു ചെയ്യാനിറങ്ങുന്നത്. സര്‍ക്കാരിന്റെ അലമ്പിനെപ്പറ്റി ആരും ഡയറിയെഴുതി വയ്‍ക്കാറുമില്ല. ആ സമയത്ത് എങ്ങനെ സ്കോര്‍ ചെയ്യുന്നു എന്നതിനുള്ള മാര്‍ക്ക് ആയി തിരഞ്ഞെടുപ്പ് ഫലം മാറുന്നതാണ് പതിവു കാഴ്ച. എല്‍ഡിഎഫ് മികച്ച മാനേജ്മെന്റ് പ്രകടമാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയോ സ്പ്രേയോ എന്താണെന്നു വച്ചാല്‍ തട്ടിയിട്ടുണ്ടെങ്കില്‍ അത് പ്രൊഫഷനല്‍ പൊളിറ്റിക്സിന്റെ മികവാണ്. ബാലകൃഷ്ണപിള്ളയുടെ ജയില്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നു ചെന്നിത്തല ഇന്നലെ പറഞ്ഞതേയുള്ളൂ. ജേക്കബില്ലെങ്കിലും കാര്യം നടക്കും. മുസ്തഫ വഴി വിശുദ്ധ പരിവേഷത്തില്‍ നിന്ന ഉമ്മന്‍ ചാണ്ടിയെപ്പോലും പ്രൊഫഷനല് പാര്‍ട്ടി അഴിമതിക്കേസിലേക്കു വലിച്ചിട്ടിരിക്കുകയാണ്. ഇപ്പറഞ്ഞതൊന്നും തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കില്ല എങ്കിലും സ്മാര്‍ട് സിറ്റിയും വല്ലാര്‍പാടവുമൊക്കെ ബാധിക്കാതിരിക്കില്ല.

ഇനി ഒന്നും അംഗീകരിച്ചില്ലെങ്കിലും വേണ്ട, നാട്ടില്‍ ഒരു ഗവണ്‍മന്റ് ഉണ്ട് എന്ന തോന്നലെങ്കിലും നമുക്കു ലഭ്യമായിട്ടുണ്ട്. വോട്ടെടുപ്പിന് കളംമുറുകുമ്പോള്‍ സുധാകരന്‍ സഖാവിന്റെയും ശ്രീമതി ടീച്ചറുടെയുമൊക്കെ മണ്ടത്തരങ്ങളും വിവരക്കേടുകളും ജനം മന്നുപോയെന്നും വരും. ഇതൊരു റിയാലിറ്റി ഷോ ആണെന്ന് യുഡിഎഫിന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. പഴങ്കഥയും പറഞ്ഞ് വിജയത്തേരു വരുന്നതും കാത്ത് വെയിറ്റിങ് ഷെഡില്‍ വെടി പറഞ്ഞിരിക്കുകയാണ്. തേരാളി ഒരു പോരാളി കൂടിയാണെന്നത് ലവര്‍ മറന്നു പോയിക്കാണും.വിഎസ് അപ്പൂപ്പന് ഒരുമ്മ !
കടപ്പാട്
ബെര്‍ളിത്തരങ്ങള്‍