Tuesday, May 19, 2015

PLEASE VISIT http://meliju.blogspot.com/ FOR LATEST POSTS.

THIS BLOG IS INACTIVE

Monday, November 10, 2014

കാലൻ...

രാവിലെ ഉറക്കം ഞെട്ടുമ്പോൾ പുതച്ച പുതപ്പിനടിയിൽ എന്റെ കൂടെ ആരോ കിടക്കുന്നു.
ഞാൻ ഭയത്തോടെ ചോദിച്ചു.
ആരാ ..?
ചിരിച്ചു കൊണ്ട് മറുപടി, നിന്റെ ജീവന് മറ്റൊരാൾ കാത്തു നിൽക്കുന്നു വേഗം തയ്യാറാവു.
രാവിലെ എഴുനേൽക്കുമ്പോൾ തന്നെ എന്നെയും കൊണ്ട് പോവാൻ വന്നതാണ്.
ഇത്രയും നാളും പറ്റിച്ചു നടന്നു; ഇനി അതിനു കഴിയുമെന്നു തോന്നുന്നില്ല.
കാലൻ എന്നോട് തയ്യാറായികൊള്ളാൻ പറഞ്ഞു,
ഞാൻ കേണപേക്ഷിച്ചു കാലൻ സമ്മതിച്ചില്ല,
വീട്ടിൽ എന്നെയും കാത്തു...എന്റെ വരവും കാത്തു അമ്മ കാതിരിപുണ്ടെന്നു പറഞ്ഞു
കാലനു അലിവു തോന്നിയില്ല
എന്നെ കാത്തു സുഹ്ര്തുക്കളും കാമുകിയും ഉണ്ടെന്നു പറഞ്ഞു..
കാലൻ കനിഞ്ഞില്ല,
സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാറ്റിവച്ചു തയ്യാറായികൊള്ളാൻ കല്പ്പിച്ചു.
എനിക്ക് വേണ്ടത്ര സമയം തന്നു കഴിഞ്ഞു, പക്ഷെ ഇ ലോകം വീട്ടു പോവാൻ എനിക്ക് കഴിയുന്നില്ല.
സ്നേഹം നൊമ്പരവും ചതിയും ചങ്ങാത്തവും ഒക്കെയായി എന്നെ ഇവിടെ ജീവിക്കാൻ വിടൂ ...ഞാൻ കാലന്റെ മുന്നിൽ പൊട്ടി കരഞ്ഞു.
ഇത്രയ്ക്കും നീജനാണോ കാലൻ.
ദയ കാലന്റെ നിഗണ്ടുവിൽ ഇല്ല എന്നെനിക്കു മനസിലായി.
കാലൻ ആജ്ഞാപിച്ചു, തയ്യാറാവു വേഗം.
അവസാനത്തെ ആഗ്രഹം വല്ലതും ഉണ്ടേൽ ചെയ്യു.
ഞാൻ എന്റെ അവസാനത്തെ ആഗ്രഹം കാലനോട്‌ പറഞ്ഞു. കാലനോട്‌ കണ്ണടയ്ക്കാനും.
കാലൻ കണ്ണടച്ചതും ഞാൻ എന്റെ പുതപ്പു കൊണ്ട് കാലനെ മൂടി, ഒരു കയറെടുത്തു കെട്ടിയിട്ടു.
എല്ലാം സ്വപ്നം പോലെ കഴിഞ്ഞു. കാലൻ എന്റെ കട്ടിനടിയിൽ തന്നെയുണ്ട്, ആരെങ്കിലും ആ കെട്ടഴിച്ചാൽ .. ആരെങ്കിലും ആ പുതപ്പൊന്നു വലിച്ചാൽ കാലൻ പുറത്തു വരും.
ഇനി അവധി കിട്ടില്ല കാലൻ എന്നെയും കൊണ്ടേ പോവു...

feeling കാലൻ

Saturday, March 2, 2013

FOD- സൌഹൃദത്തിന്‍റെ സ്വപ്നകൂട്

മനസ്സിന്റെ മണ്‍ചിരാതിലെ മഞ്ചാടിമണികള്‍ പോലെ.. മാനം കാണാതെ ഒളിപ്പിച്ച മയില്‍പ്പീലിതുണ്ടുപോലെ... ആദ്യാക്ഷരങ്ങളെ വാത്സല്യത്തോടെ തുടച്ച മഷിത്തണ്ടിലെ ഈറന്‍ പോലെ... സ്നേഹവും സൌഹൃദവും പങ്കുവെച്ച ഇന്നലെയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ക്കായ് മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലിത്തുണ്ടെടുത്തു ഞാന്‍ ഈ അക്ഷരങ്ങള്‍ കുറിക്കുന്നു.!!

ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍ നിന്ന് എന്നിലേയ്ക്കും എന്നില്‍ നിന്ന് നിന്നിലേയ്ക്കും ഞാന്‍ നടന്ന് തീര്‍ക്കുന്ന വഴിദൂരമാണ് ഈ ജീവിതം, പാഥേയമില്ലാത്ത ഈയുള്ളവന്‍റെ ഈ യാത്രയില്‍ ഉടഞ്ഞ കണ്ണാടിയ്ക്കുള്ളിലെ പ്രതിബിംബം സാക്ഷിയായി എനിക്ക് നീയാവാനും നിനക്ക് ഞാനാകാനും കഴിയുമൊ..? എവിടയോ കളഞ്ഞുപോയ കൗമാരം.. ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ... അതോ നിഴലിന്മേല്‍ നിഴല്‍ വീഴും നഗരത്തിലോ...? കാലത്തിന്റെ വികൃതിയില്‍ അടര്‍ന്നുപോയ സൗഹൃദത്തിന്റെ കണ്ണികളെ ഒത്തുചേര്‍ക്കാന്‍..!! ആ നിമിഷങ്ങളിലെ കൊച്ചു കൊച്ചു നൊമ്പരങ്ങളേയും സന്തോഷങ്ങളേയും വീണ്ടും വീണ്ടും ഓര്‍ക്കാന്‍... ഇണപിരിയാത്ത സൗഹൃദത്തിന്റെ ഇടനാഴിയിലേയ്ക്ക്.!!

ഒരു ഇടവേള ആവശ്യം എന്ന് തോന്നിയതിനാല്‍ ആണ് ഇത്ര ദിവസം വിട്ടു നിന്നത്.. എല്ലാവരും പരസ്പരം സ്നേഹിക്കുകയും പങ്കു വക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ.. അതായിരുന്നു FOD.. പിന്നെ എപ്പോളോ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ ഓരോരുത്തരെ ആയി അകറ്റി... അങ്ങനെ മനസ് മടുത്താണ് ഈ കൂട്ടായ്മയില്‍ നിന്ന് മാറി നിന്നത്... എങ്കിലും ഒരിക്കലും FOD യില്‍ നിന്നും ദൂരെ ആയിരുന്നില്ലാ... ഓരോ Message വരുമ്പോളും വായിച്ചും കൂടു തല്‍ ആളുകള്‍ Active ആയതില്‍ സന്തോഷിച്ചും എന്നും FOD യുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു.. സഹയാത്രികര്‍ ആയി..

സൌഹൃദം - ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവ ആണത്.. അത് കൊടുക്കാനും പകരാനും കഴിയുക എന്നത് ജീവിത സൌഭാഗ്യവും... യഥാര്‍ത്ഥ സൗഹൃദങ്ങള്‍ വംശ നാശ ത്തിന്റെ വക്കില്‍ എത്തി നില്കുംപോളും നമുക്ക് പ്രത്യാശിക്കാം സൌഹൃദത്തിന്‍റെ സുദിനങ്ങള്‍കായി... സൌഹൃദത്തിന്‍റെ തണല്‍ മരങ്ങളില്‍ ഇനിയും ഒട്ടേറെ മൊട്ടുകള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യട്ടെ... നമ്മുടെ സൌഹൃദം കൂടുതല്‍ ദൃഡമാവട്ടെ എന്ന പ്രാര്‍ഥനയോടെ വീണ്ടും FOD യിലേക്ക്...

Wednesday, August 29, 2012

ഓണം 2012.....


അകലെ..
പാലും തേനും ഒഴുകുന്ന കന്യാ വനങ്ങളില്‍ നിന്നും...
ശാന്തിയുടെ നീല പോയ്കകളില്‍ നിന്നും...
ഉഷ്ണ അഗ്നിയിലും ഹരിശ്രീ മായാത്ത കിനാക്കളുടെ ധാരാളിത്തത്തില്‍ നിന്നും...
കൂട്ടായ്മയുടെയും തന്നിഷ്ടങ്ങളുടെയും പരന്നു പടരുന്ന ആകാശങ്ങളില്‍ നിന്നും..
ഒക്കെയകലെ... ഇങ്ങിവിടെ..

പോയ വസന്തങ്ങള്‍ ഒന്നും ഇനി വരില്ല എന്ന് അറിഞ്ഞിട്ടും...
സ്വപ്നങ്ങളില്‍ ഒന്നും നിറവില്ലന്നറിഞ്ഞിട്ടും....
വര്‍ഷാന്ത്യ ശ്രാധങ്ങള്‍ക്ക് കാക്ക വിളിക്കുമ്പോള്‍...
ഇനിയും തറവാട്ടില്‍ പറന്നിറങ്ങി ബലിചോര്‍ ഉണ്ണാമെന്ന ആശയോടെ...
വിദൂരതയുടെ മണല്ക്കാടുകളിലേക്ക് ചവുട്ടി താഴ്ത്തപ്പെട്ടു കൊണ്ട്....
പുത്തരി മാവേലിമാരായി,
വൃഥാ വ്യാമോഹിച്ചു കൊണ്ട്...
വിലപിച്ചു കൊണ്ട്..
നാം ഇവിടെ..

അകലെ..
ഉത്തോപ്പിയയുടെ സ്വപ്ന തീരങ്ങളില്‍ നിന്നും ഏറെ അകലെ..
ഇതാണ് തത്വം, ഇത്  മാത്രമാണ് സത്യം എന്നഹങ്കരിച്...
എത്ര തല്ലിയാലും ഞങ്ങള്‍ ഒരിക്കലും നന്നാവില്ല എന്നുറച്ച മരുമക്കളായി...
ആര്‍ത്തിയുടെ,
ആലസ്യത്തിന്‍റെ,
ശുഷ്ക പെടകങ്ങളിലേക്ക് ചുരുങ്ങിച്ചുരുങ്ങി
പുതു വാമനന്മാരായി ..
ചതിച്ചും വിലപേശിയും..
എന്നിട്ടും സ്വാനുകമ്പയില്‍ തപിച്ചും..
നാം അവിടെ..

നമുക്കിടയില്‍ വന്നു പെട്ട ഈ പൊന്നോണത്തെ ഒരിക്കല്‍ കൂടി നമുക്ക് ഒന്ന് ആശംസിച്ചു വിടാം...

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

Tuesday, August 14, 2012

HAPPY INDEPENDENCE DAY...!!! JAI HIND..!!

ഭാരതം.. എന്‍റെ രാജ്യം.. ഏറ്റവും നല്ല മനുഷ്യരുടെ നാട്..സ്നേഹിക്കാന്‍ അറിയാവുന്നവരുടെ നാട്.. ഏത് ഭ്രാന്തിന്‍റെ വിത്തുകള്‍ ആണ് ഇവിടുത്തെ നല്ല മനുഷ്യരുടെ കൈകളിലേക്ക്  കൊലക്കത്തി വച്ച് നീട്ടുന്നത്.. പഞ്ചായത്ത് തിരിച്ചു പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇതിനു ഉത്തരവാദികള്‍ ആണ്.. ഒരു ഗ്ലാസ്‌ ചായക്ക്‌ മുന്നില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ ഒരു തെരുവ് യുദ്ധത്തിലേക്ക് വലിച്ചു ഇഴക്കപ്പെടുമ്പോള്‍ അവര്‍ക്ക് രക്ത സാക്ഷികളെ കിട്ടും ആയിരിക്കാം.. പക്ഷെ നഷ്ടം ആകുന്നതു ഒരു നാടിന്‍റെ സ്വപ്‌നങ്ങള്‍ ആണ്.. പ്രതീക്ഷകള്‍ ആണ്.

മുള്ള് മൂത്ത മീനിന്‍റെയും ചുള ഉറച്ച വരിക്ക ചക്കയുടെയും പേരില്‍ പോലും അങ്ക തട്ടില്‍ ഇറങ്ങി മാറ്റാന്‍റെ തല കൊയ്തിരുന്ന ചേകവന്‍റെ ജീന്‍ ഈ തലമുറയോട് കൂടെ അവസാനിക്കണം.. ക്ഷമ ആവണം നമ്മുടെ ആയുധം.. വിശക്കുന്നവനു മനസ്സ് അറിഞ്ഞു കൊടുക്കുന്ന ഒരു പിടി ചോറിനു ഏത് പ്രത്യയ ശാസ്ത്രതെക്കാളും വില ഉണ്ടെന്നു മനസ്സില്‍ ആക്കണം..
 
സ്വസ്ഥം ആയി ഉറങ്ങുന്ന രാത്രികള്‍കും തെളിഞ്ഞ മനസ്സോടെ ഉണരുന്ന പ്രഭാതങ്ങള്‍കും ആയി ഉള്ള കാത്തിരിപ്പ്‌ നീളുന്നു.. വരും കാലങ്ങള്‍ നന്മയുടെതെന്നു നമുക്ക് പ്രതീക്ഷിക്കാം...ജാതിയുടെയും മതത്തിന്‍റെയും വരന വൈജാത്യങ്ങളുടെയും പേരില്‍... ഈശ്വരന്‍ ഈ ഭൂമിയുടെ പ്രതലത്തില്‍ വരച്ചു വക്കാന്‍ മറന്നു പോയ അതിര്‍ത്തി രേഖകളുടെയും നിയന്ത്രണ രേഖകളുടെയും പേരില്‍ വരും തലമുറ പരസ്പരം കലഹിച്ചു പോരാടി നരവംശ നാശം സംഭവിപ്പിക്കില്ല എന്ന് പ്രത്യാശിക്കാം... രക്ത സാക്ഷികളുടെയും ബലി ദാനികളുടെയും ചോര വീണു നാളെയുടെ സന്ധ്യകള്‍ ഇനി ചുവക്കാതെ ഇരിക്കട്ടെ... കുങ്കുമം മാഞ്ഞ സിന്ദൂര രേഖകളും അനാതത്വതിലേക്ക് പകച്ചു നോക്കുന്ന ബാല്യങ്ങളും ഇനി പഴംകഥകള്‍ ആവട്ടെ... കരിവള്ളൂരും കൂത്ത്പറമ്പും ഒഞ്ചിയവും ഗുജറാത് ആസാം കലാപങ്ങളും ഇനി ഉണ്ടാവാതിരിക്കട്ടെ.. ഗര്‍ഭ പാത്രത്തില്‍ ഇരുന്നു പോലും യുദ്ധ തന്ത്രങ്ങള്‍ മെനയുന്ന അഭിമന്യുമാര്‍ ഇനി പിറക്കാതെ ഇരിക്കട്ടെ.. ഇസങ്ങള്‍കും കൊടിയുടെ നിറങ്ങള്‍കും അപ്പുറം  മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന ഒരു നല്ല നാളെ... അത് ഉണ്ടാവട്ടെ നമ്മുടെ ഭാരതത്തില്‍..  

സ്വാതന്ത്ര്യ ദിന ആശംസകള്‍.. ജയ് ഹിന്ദ്‌..

Thursday, August 9, 2012

അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി..

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും
സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി....

Tuesday, July 24, 2012

"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"

യാത്രയിലാണു ഞാന്‍...
രും തുണയില്ലാത്ത എന്റെ കന്നിയാത്ര..
കൂടെ കരുതണമെന്നു കരുതിയ പലതും,
എന്നും കൂടെ ഉണ്ടാവണ‍മെന്നു ആശിച്ച പലരെയും...
പിരിഞ്ഞുള്ള യാത്ര...
ഈ വിരസതയില്‍ ഞാനിതാ വീണ്ടും എന്‍ ഓര്‍മ്മതന്‍
കണക്കു പുസ്തകം തുറക്കുന്നു....
ആദ്യതാളില്‍ കാണാം നമുക്കതിന്‍-
ഉള്ളടക്കം അന്വര്‍ത്ഥമാക്കുന്ന വരികള്‍:-
" അന്യര്‍ക്കു പ്രവേശനമില്ല"...
അന്യന്‍ അല്ലാത്ത ഒരാളിന്റെ പേരിതിലെന്തെ..
 ഞാന്‍ കുറിക്കാതെപോയി?
ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞ്  എന്റെ
പേര്  അതിലില്ലെന്നു പറഞ്ഞ്  എന്നോടു പിണങ്ങി
പിരിഞ്ഞതു നീയായിരുന്നല്ലൊ?
അന്നതിനുത്തരം നിനക്കെന്നപോലെ എനിക്കും അറിയില്ലായിരുന്നു...
ഇന്നിതാ ഈ വഴിമധ്യെ എനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,
"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"
അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലും
നിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?